മോദിയും ദക്ഷിണേന്ത്യയിലേക്ക്? ബെംഗളൂരു സൗത്തില്‍ മത്സരിച്ചേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

മോദിയും ദക്ഷിണേന്ത്യയിലേക്ക്? ബെംഗളൂരു സൗത്തില്‍ മത്സരിച്ചേക്കും

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയിൽ മത്സരിക്കാനൊരുങ്ങുന്നതായി സൂചന. ഉത്തർപ്രദേശിലെ വാരാണസിക്ക് പുറമേ ബെംഗളൂരു സൗത്ത് മണ്ഡലത്തിലും നരേന്ദ്രമോദി മത്സരിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയിൽ നരേന്ദ്രമോദി മത്സരിക്കുന്നത് പാർട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കർണാടകയിലും മത്സരിപ്പിക്കാൻ ബി.ജെ.പി. ആലോചിക്കുന്നത്. 1991 മുതൽ ബി.ജെ.പി. സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് ബെംഗളൂരു സൗത്ത്. പ്രൊഫ. കെ. വെങ്കിട്ടഗിരി ഗൗഡയിലൂടെയാണ് ബി.ജെ.പി. ആദ്യം ബെംഗളൂരു സൗത്ത് പിടിച്ചെടുക്കുന്നത്. പിന്നീടങ്ങോട്ട് അന്തരിച്ച മുൻ കേന്ദ്രമന്ത്രി എച്ച്.എൻ. അനന്തകുമാർ ബെംഗളൂരു സൗത്തിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായിരിക്കെ 2018 നവംബറിലാണ് അനന്തകുമാർ മരണപ്പെട്ടത്. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനി അനന്തകുമാർ ബെംഗളൂരു സൗത്തിൽ സ്ഥാനാർഥിയാകുമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന അഭ്യൂഹം. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ അവർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബെംഗളൂരു സൗത്തിൽനിന്ന് മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമായത്. മോദി ബെംഗളൂരു സൗത്തിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾ പുറത്തുവന്നതോടെ ബെംഗളൂരു സൗത്ത് ഒഴിവാക്കിയാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കർണാടകയിൽ കോൺഗ്രസ് മത്സരിക്കുന്ന 20 സീറ്റുകളിൽ 18 സീറ്റുകളിലെയും സ്ഥാനാർഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു സൗത്ത്, ധാർവാഡ് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിക്കാതിരുന്നത്. മോദി ബെംഗളൂരു സൗത്തിൽ മത്സരിക്കുകയാണെങ്കിൽ ശക്തനായ സ്ഥാനാർഥിയെ നിർത്താനാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് സൂചന. Content Highlights:pm narendra modi may be contest from bengaluru south loksabha constituency


from mathrubhumi.latestnews.rssfeed https://ift.tt/2upofgy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages