പ്രതിപക്ഷ മഹാസഖ്യം സീറ്റ് നിഷേധിച്ചു; കനയ്യകുമാര്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

പ്രതിപക്ഷ മഹാസഖ്യം സീറ്റ് നിഷേധിച്ചു; കനയ്യകുമാര്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കും

പാട്ന: ജെ.എൻ.യു. സമരനായകനും വിദ്യാർഥിനേതാവുമായ കനയ്യകുമാർ ബേഗുസാരായ് ലോക്സഭ മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർഥിയാകും. ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് കനയ്യകുമാറിനെ ബേഗുസാരായ് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ഇടതുമുന്നണി തീരുമാനമെടുത്തത്. സി.പി.എമ്മും സി.പി.ഐയും ഉൾപ്പെടുന്ന ഇടതുമുന്നണി സ്ഥാനാർഥിയായാണ് കനയ്യകുമാർ മത്സരരംഗത്തിറങ്ങുന്നത്. പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായി കനയ്യകുമാർ മത്സരിച്ചേക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷ മഹാസഖ്യത്തിൽ സി.പി.ഐക്കും സി.പി.എമ്മിനും സീറ്റുകൾ നിഷേധിക്കപ്പെട്ടതോടെ കനയ്യകുമാർ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. പ്രതിപക്ഷ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനത്തിൽ ആർ.ജെ.ഡിയ്ക്കാണ് ബേഗുസാരായ് മണ്ഡലം ലഭിച്ചത്. തൻവീർ ഹുസൈനെയാണ് ആർ.ജെ.ഡി. ഇവിടെ പരിഗണിക്കുന്നത്. കോൺഗ്രസും ആർ.ജെ.ഡി.യും നേതൃത്വം നൽകുന്ന ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യം കഴിഞ്ഞദിവസമാണ് സീറ്റ് വിഭജനത്തിൽ ധാരണയിലെത്തിയത്. സഖ്യത്തിൽ ഉൾപ്പെട്ട സി.പി.ഐ(എം.എൽ.)-ന് ഒരു സീറ്റ് ലഭിച്ചെങ്കിലും സി.പി.ഐയെയും സി.പി.എമ്മിനെയും സഖ്യനേതാക്കൾ പൂർണമായും തഴയുകയായിരുന്നു. സീറ്റുകൾ നിഷേധിക്കപ്പെട്ടതോടെ തങ്ങൾ സ്വന്തംനിലയിൽ മത്സരിക്കുമെന്ന് ബിഹാറിലെ സി.പി.ഐ. നേതാക്കളും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കനയ്യകുമാറിനെ ഇടതുമുന്നണി സ്ഥാനാർഥിയാക്കാൻ സി.പി.ഐയും സി.പി.എമ്മും തീരുമാനമെടുത്തത്. Content Highlights:loksabha election 2019; kanhaiya kumar is the left candidate from bihar begusarai constituency


from mathrubhumi.latestnews.rssfeed https://ift.tt/2HPaIXK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages