തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് കേന്ദ്രനേതൃത്വം വ്യക്തമായ വിശദീകരണം നൽകാത്തതാണ് അനിശ്ചിതത്വത്തിന് കാരണമായത്. അതേസമയം, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് സമിതിയുമാണെന്നും തിങ്കളാഴ്ച ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്നതിൽ ആശയക്കുഴപ്പമില്ലെന്ന് ഉമ്മൻചാണ്ടിയും മാധ്യമങ്ങളോട് പറഞ്ഞു.വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഇനി രാഹുലിന്റെ തീരുമാനം മാത്രമേ അറിയാനുള്ളുവെന്നും ഞായറാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. അതിനിടെ കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഞായറാഴ്ച രാവിലെ 11 മണിക്ക് നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കി. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമെന്ന് സംസ്ഥാന നേതാക്കൾ വിശദീകരിച്ചതിന് പിന്നാലെ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനമാണ് കെ.പി.സി.സി. അധ്യക്ഷൻ റദ്ദാക്കിയത്. വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് രാഹുൽഗാന്ധി തീരുമാനമെടുക്കുന്നതിന് മുൻപ് സംഭവം വിവാദമാക്കിയതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി.സി. ചാക്കോ രംഗത്തെത്തി. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനം നടത്തിയ അദ്ദേഹം തന്റെ അറിവിൽ രാഹുൽഗാന്ധി മത്സരിക്കാൻ താത്പര്യം അറിയിച്ചിട്ടില്ലെന്നും പ്രതികരിച്ചു. Content Highlights:uncertainty continues over rahul gandhis candidature in wayanad loksabha constituency
from mathrubhumi.latestnews.rssfeed https://ift.tt/2FvB9Ag
via
IFTTT
No comments:
Post a Comment