രാഹുലിനെതിരേ മത്സരിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശമെന്ത്;മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

രാഹുലിനെതിരേ മത്സരിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശമെന്ത്;മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ സ്ഥാനർഥിയെ പിൻവലിക്കാൻ ഇടതുപക്ഷം തയ്യാറാകുമോ എന്ന് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധിക്കെതിരേ ഇടതുപക്ഷസ്ഥാനാർഥിയെ നൽകുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം നൽകുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനൊരുങ്ങുന്നത് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചിരുന്നു ഇതിനോടുള്ള പ്രതികരണമെന്നോണമാണ് രമേശ് ചെന്നിത്തലയുടെ മറുപടി. കേരളത്തിൽ വന്ന് ഇടതുപക്ഷത്തെ നേരിടുന്നതിലൂടെ ബിജെപിയല്ല ഇടതുപക്ഷമാണ് എതിരാളി എന്ന സന്ദേശം കോൺഗ്രസ്സ് രാജ്യത്തിന് നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. വയനാട്ടിൽ വന്ന് രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഇടതുപക്ഷത്തോടാണ്. ഇതിലൂടെ ദേശീയ തലത്തിൽ എന്ത് സന്ദേശമാണ് കോൺഗ്രസ്സ് നൽകുന്നതെന്നുമാണ് മുഖ്യമന്ത്രി ചോദിച്ചത്. ഈ പ്രസ്താവനയോട് അതേ നാണയത്തിൽ മറുപടി പറയുകയായിരുന്നു ചെന്നിത്തല. "അന്ധമായ കോൺഗ്രസ് വിരോധം വെച്ചു പുലർത്തിയിരുന്ന ആളാണ് പിണറായി വിജയൻ. ദേശീയതലത്തിൽ കോൺഗ്രസ്സുമായി ചേർന്ന് ജനാധിപത്യ മതേതര സഖ്യം ഉണ്ടാക്കുന്നതിനായി പരിശ്രമിച്ച സീതാറാം യെച്ചൂരിയെ പാർട്ടി യോഗങ്ങളിൽ ഒറ്റപ്പെടുത്തിയ ആളാണ് പിണറായി വിജയൻ. ഇക്കാലമത്രയും ദേശീയ ജനാധിപത്യപ്ലാറ്റ്ഫോം ഉണ്ടാകുന്നതിനെ എതിർത്തതിലൂടെ സിപിഎം നൽകിയ സന്ദേശമെന്താണ്", ചെന്നിത്തല ചോദിച്ചു. "ഞങ്ങൾ കരുതി രാഹുലിന്റെ സ്ഥാനാർഥ്വത്തെബിജെപിയായിരിക്കും കൂടുതൽഎതിർക്കുക എന്ന്. എന്നാൽ സിപിഎം ആണ് ഏറ്റവും അധികം എതിർത്തതെന്നത് ആശ്ചര്യപ്പെടുത്തുന്നു. അത് രാഷ്ട്രീയ പാപ്പരത്തം ആണ് കാണിക്കുന്നത്", രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. "രാഹുൽ ഗാന്ധിയെ പിന്തുണക്കുക എന്ന ചരിത്രപരമായ കടമ നിറവേറ്റാതെ പോവുന്നത് ഹിമാലയൻ മണ്ടത്തരമാവും. ജ്യോതിബസു പറഞ്ഞ ഹിമാലയൻ മണ്ടത്തരം വീണ്ടും ആവർത്തിക്കാൻ പോവുകയാണ്. അവസരവാദ നിലപാടാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത്." ബിജെപിക്കെതിരായുള്ള പോരാട്ടത്തിൽ കേരളത്തിലെ ജനങ്ങൾക്ക് കിട്ടുന്ന സുവർണാവസരമാണ്. രാഹുൽ ഗാന്ധിക്കെതിരേ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്. അതിനാൽ ഇടതുപക്ഷം നിലപാട് പുനപരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാഹുലിന്റെ സ്ഥാനാർഥ്വത്തിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കേണ്ടത് കേരള ജനതയുടെ ആവശ്യമാണ്. അനുകൂലമായ തീരുമാനം രാഹുൽ എടുക്കണമെന്നാണ് അഭ്യർഥനയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. content highlights:Ramesh Chennithala on rahul gandhi candidateship Wayanad and response to Pinarayi


from mathrubhumi.latestnews.rssfeed https://ift.tt/2Om6Oqn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages