വയനാട്ടില്‍ മത്സരിക്കാമെന്ന് രാഹുല്‍ ഗാന്ധി അന്തിമ തീരുമാനം എടുത്തിട്ടില്ല- പി സി ചാക്കോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

വയനാട്ടില്‍ മത്സരിക്കാമെന്ന് രാഹുല്‍ ഗാന്ധി അന്തിമ തീരുമാനം എടുത്തിട്ടില്ല- പി സി ചാക്കോ

ന്യൂഡൽഹി: വയനാട്ടിൽ മത്സരിക്കാമെന്നതിൽരാഹുൽ ഗാന്ധി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പി സി ചാക്കോ. കെ പി സി സിയുടെ ആവശ്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. മത്സരിക്കാൻ രാഹുൽ സമ്മതിച്ചെന്ന് ആരെങ്കിലും പറഞ്ഞാൽ അത് വസ്തുതാപരമല്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. എവിടെനിന്നു മത്സരിക്കണമെന്ന കാര്യത്തിൽ രാഹുൽ ഗാന്ധി തീരുമാനം എടുക്കുന്നതുവരെ ആ വിഷയത്തെ കുറിച്ച് മറ്റുള്ളവർ അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ല. കർണാടകയിൽ നിന്നാണ് ആദ്യക്ഷണം വന്നത്. പിന്നീട് തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നും ക്ഷണം വന്നു. ഇതെല്ലാം നല്ല കാര്യമാണ്. പ്രവർത്തകരുടെ വികാരമാണ് ഇത് സൂചിപ്പിക്കുന്നത്. സ്ഥാനാർഥികളെ നേരത്തെ തീരുമാനിച്ചുവെന്നത് രാഹുലിന് മത്സരിക്കുന്നതിന് തടസ്സമല്ല. ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്നു കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. "മുമ്പും ദേശീയനേതാക്കൾ ഒന്നിലേറെ സീറ്റുകളിൽ മത്സരിച്ചിട്ടുണ്ട്. അവരുടെ സാന്നിധ്യം ഇന്ത്യയിലൊട്ടാകെ ബോധ്യപ്പെടുത്താൻ വേണ്ടിയാണത്. പരാജയഭീതി മൂലമാണ് രാഹുൽ വയനാട്ടിൽ മത്സരിക്കാൻ എത്തുന്നതെന്ന ബി ജെ പി ആരോപണം അടിസ്ഥാനരഹിതമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. content highlioghts:p c chacko on rahul gandhis candidature in wayanad


from mathrubhumi.latestnews.rssfeed https://ift.tt/2OoybAf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages