തീവ്രവാദികളോട് പേടിച്ച് ക്ഷമ യാചിക്കും ; തിരിച്ചടിക്കുന്ന സൈന്യത്തെ പരിഹസിക്കും ; രാജ്യം ക്ഷമിക്കില്ലെന്ന് പിത്രോദയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

തീവ്രവാദികളോട് പേടിച്ച് ക്ഷമ യാചിക്കും ; തിരിച്ചടിക്കുന്ന സൈന്യത്തെ പരിഹസിക്കും ; രാജ്യം ക്ഷമിക്കില്ലെന്ന് പിത്രോദയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി

ന്യൂഡല്‍ഹി: തീവ്രവാദികളോട് ക്ഷമ യാചിക്കുന്നതും ശക്തമായി തിരിച്ചടിക്കുന്ന ഇന്ത്യന്‍ സൈന്യത്തെ സമയാസമയം പരിഹസിക്കുന്നതും പ്രതിപക്ഷത്തിന്റെ പതിവ് സ്വഭാവമാണെന്ന് നരേന്ദ്രമോഡി. ഇന്ത്യന്‍ വ്യോമസേനയുടെ ബലാക്കോട്ടേ വ്യോമാക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയ്ക്ക് അതേ നാണയത്തിലാണ് നരേന്ദ്രമോഡി തിരിച്ചടിച്ചത്.

''കോണ്‍ഗ്രസ് പ്രസിഡന്റിനെ നയിക്കുന്ന ഏറ്റവും വിശ്വസ്തനായ ഉപദേശകന്‍ പാകിസ്താന്റെ ദേശീയദിവസം കോണ്‍ഗ്രസിന്റെ പങ്കാളിത്തത്തോടെ ആഘോഷിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ സൈന്യത്തോട് അക്കാര്യം ആവശ്യപ്പെടുകയാണ്. നാണക്കേട്.'' മോഡി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഉണ്ടാക്കുന്ന കമ്മറ്റിയില്‍ അംഗവും ഓവര്‍സീസ് കോണ്‍ഗ്രസിന്റെ തലവനുമായ സാം പിത്രോദ ഇന്ത്യന്‍ വ്യോമസേന ബലാക്കോട്ടേയില്‍ നടത്തിയ ആക്രമണത്തെ അപലപിച്ചിരുന്നു. ഇതിനാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ മറുപടി നല്‍കിയത്.

ഇന്ത്യന്‍ വ്യോമസേന ഫെബ്രുവരി 26 ന് ബലാക്കോട്ടേയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് തെളിയിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ചോദിച്ചിരുന്നു. ഇതിനൊപ്പം പുല്‍വാമയില്‍ 40 സൈനികര്‍ക്ക് ജീവന്‍ പോയ ഭീകരാക്രമണത്തില്‍ ഒരാള്‍ ചെയ്ത കുറ്റത്തിന് ഒരു രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും നിലപാട് എടുത്തത് വിവാദമായിരുന്നു. പാകിസ്താനുമായുള്ള നിരന്തര ചര്‍ച്ചയാണ് ശരി. മുംബൈ ഭീകരാക്രമണത്തിനായി എത്തിയ എട്ട് തീവ്രവാദികള്‍ കാട്ടിക്കൂട്ടിയതിന് ഒരു രാജ്യത്തിന്റെ മുകളിലേക്ക് കയറരു​െ​തന്നും പിത്രോദ പറഞ്ഞു.

എന്നാല്‍ തീവ്രവാദികളോട് ഏറ്റുമുട്ടുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് കഴിവില്ലെന്ന് രാജ്യം മുഴുവന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ വിനീത വിധേയന്‍ ആ രാജപാരമ്പര്യം തന്നെ സ്വീകരിക്കുമെന്ന് മനസ്സിലാക്കിയിട്ടു​​െ​ണ്ടന്നും മോഡി ട്വീറ്റില്‍ മറുപടി നല്‍കി. ഇത് പുതിയ ഇന്ത്യയാണ്. ഭീകരര്‍ക്ക് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ തങ്ങള്‍ മറുപടി നല്‍കുമെന്നും മോഡി പറഞ്ഞു.



from mangalam.com https://ift.tt/2TkZSe5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages