ബലാക്കോട്ടേയില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയോ, 300 പേരെ കൊലപ്പെടുത്തിയോ ? ; പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ ഒരു രാജ്യത്തെ മുഴുവനും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് സാം പിത്രോദ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

ബലാക്കോട്ടേയില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയോ, 300 പേരെ കൊലപ്പെടുത്തിയോ ? ; പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ ഒരു രാജ്യത്തെ മുഴുവനും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് സാം പിത്രോദ

ന്യുഡല്‍ഹി: പാകിസ്താനിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തി 300 പേരെ കൊന്നെന്ന് പറയുന്നത് ശരിയാണെങ്കില്‍ അത് തെളിയിക്കാന്‍ കഴിയുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാന്‍ ഓവര്‍സീസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. ശരിക്കും നമ്മള്‍ 300 പേരെ കൊലപ്പെടുത്തിയോയെന്നും ആക്രമണം തന്നെ നടത്തിയോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ വ്യോമസേന നടത്തിയ ഓപ്പറേഷന്‍ ശരിയാണെങ്കില്‍ അതറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ജെയ്ഷ് ഇ മൊഹമ്മദ് ക്യാമ്പിന് മുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയെന്ന് പറയുന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങളാണ് പിത്രോദ ഉന്നയിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ താന്‍ വായിച്ചിരുന്നു. അത് പ്രകാരം നമ്മള്‍ ശരിക്കും ആക്രമണം നടത്തിയോ? 300 പേരെ വധിച്ചോ? ഇതൊന്നും തനിക്കറിയില്ലെന്നും പിത്രോദ പറഞ്ഞു. ഒരു പൗരന്‍ എന്ന നിലയില്‍ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണ്. അതുകൊണ്ട് താന്‍ ഒരു ദേശീയവാദി അല്ലാതാകുന്നില്ല. താന്‍ ഈ ഭാഗത്തോ മറ്റേ ഭാഗത്തോ ആണെന്നും വരുന്നില്ല. നമ്മള്‍ക്ക് വിവരം കൃത്യമായി അറിയേണ്ടതുണ്ട്.

നിങ്ങള്‍ 300 പേരെ കൊന്നെന്ന് പറയുന്നെങ്കില്‍ അതറിയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അരും മരിച്ചിട്ടില്ലെന്ന് പറയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അതിലെ നിജസ്ഥിതി അറിയേണ്ടതുണ്ടെന്നും പിത്രോദ പറഞ്ഞു.

വ്യോമാക്രമണ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഇതേ സംശയം ഉന്നയിച്ചിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കുന്ന കമ്മറ്റിയിലെ അംഗമാണ് പിത്രോദ. താന്‍ ഒരു ഗാന്ധിയനാണെന്നും കാരുണ്യത്തിലും ബഹുമാനത്തിലും ചര്‍ച്ചയിലുമാണ് വിശ്വസിക്കുന്നതെന്നും ദിനംപ്രതിയുള്ള ചര്‍ച്ചകളാണ് വേണ്ടതെന്നും പാകിസ്താനോട് മാത്രമല്ല ലോകത്തോട് മുഴുവന്‍ നമ്മള്‍ സംസാരിക്കണമെന്നും പിത്രോദ പറഞ്ഞു. പുല്‍വാമാ ഭീകരാക്രമണത്തില്‍ ചിലര്‍ ചെയ്ത കുറ്റത്തിന് ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പഴിക്കേണ്ടതുണ്ടോയെന്നും പിത്രോദ ചോദിച്ചു.

ആക്രമണത്തെക്കുറിച്ച് തനിക്ക കൂടുതലായൊന്നും അറിയില്ല. എപ്പോഴും ഇത് നടക്കുന്നു. മുംബൈയിലെ താജിലും ഒബ്‌റോയി ഹോട്ടലിലും നടന്നു. ഇതിന് നമുക്ക് പ്രതികാരം ചെയ്യാനാകും എന്നാല്‍ ഇതിന് നമ്മുടെ വിമാനം അയയ്ക്കുകയല്ല ശരിയായ സമീപനം. മുംബൈയില്‍ ആക്രമണം നടത്തിയത് എട്ടുപേരാണ്. അതിന് ഒരു രാജ്യത്തിന് മുഴുവന്‍ കുറ്റപ്പെടുത്താനാകില്ലെന്നും പിത്രോദ പറഞ്ഞു. ബലാകോട്ടേ വ്യോമാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടെന്ന അവകാശ വാദത്തെ വൈകാരികമായി എടുക്കുന്നതിന് പകരം നിഷ്പക്ഷമായി കാണുകയാണ് വേണ്ടത്്. നമ്മള്‍ ആരെയും കൊന്നിട്ടില്ല. അല്ലെങ്കില്‍ കുറച്ചുപേരെയാണ് കൊന്നതെന്ന് ലോകം പറയുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിക്കാരനായിട്ടല്ല ഇത് പറയുന്നത്. വ്യക്തിയായും, ശാസ്ത്രജ്ഞനായും വിവരങ്ങളിലാണ് വിശ്വസിക്കുന്നത്. വൈകാരികതയില്‍ അല്ലെന്നും പറഞ്ഞു. പ്രധാനമന്ത്രിമാര്‍ എന്ന നിലയില്‍ നരേന്ദ്രമോഡിയേയും മന്‍മോഹന്‍ സിംഗിനെയും താരതമ്യപ്പെടുത്തിയാല്‍ താന്‍ അനുകൂലിക്കുന്നത് മന്‍മോഹന്‍ സിംഗിനെ ആണെന്നും പുല്‍വാമാ ഭീകരാക്രമണത്തിന് പിന്നാലെയുള്ള മോഡിയുടെ പ്രതികരണം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും പിത്രോദ പറഞ്ഞു. പിത്രോദ എഎന്‍ഐ യ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പ്രസ്താവനകള്‍ നടത്തിയത്.



from mangalam.com https://ift.tt/2JxndtD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages