ന്യൂഡൽഹി: ഇന്ത്യൻ പൗരനെന്ന നിലയിൽ ബാലാകോട്ടിൽ യഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും 300 പേരെ ശരിക്കും കൊന്നിട്ടുണ്ടോ എന്നുംകോൺഗ്രസ്സ് നേതാവ് സാം പിത്രോഡ.പുൽവാമ ആക്രമണം പോലുള്ളവ എല്ലായ്പ്പോഴും സംഭവിക്കാറുള്ള കാര്യങ്ങളാണ്.എന്ന് കരുതി പാകിസ്താൻ എന്നരാജ്യത്തെ മുഴുവൻഎങ്ങനെ കുറ്റം പറയുമെന്നും പിത്രോഡ ചോദിച്ചു. "കുറച്ച്കൂടി ഈ വിഷയവുമായി ബന്ധപ്പെട്ട് അറിയാനുണ്ട്. കാരണം ഞാൻ ന്യൂയോർക്ക് ടൈംസ് വാർത്തകളും മറ്റ് വാർത്തകളും വായിച്ചിരുന്നു. നമ്മൾ ശരിക്കും ആക്രമിച്ചോ. നമ്മൾ ശരിക്കും 300 പേരെ കൊന്നോ. എനിക്കറിയില്ല. ഒരു പൗരനെന്ന നിലയിൽ അറിയാനുള്ള അവകാശം എനിക്കുണ്ട്. ഇങ്ങനെ ചോദിക്കുന്നെന്ന് കരുതി ഞാൻ ദേശീയവാദി അല്ലാതാവുന്നില്ല. ഞാൻ എതിർപക്ഷത്താണെന്നും ഇതിനർഥമില്ല. നമുക്ക് വസ്തുതകൾ അറിയണം. അത്രേയുള്ളൂ. നിങ്ങൾ 300 പേരെ കൊന്നിട്ടുണ്ടെങ്കിൽ അത് ഞങ്ങളറിയണം. നമ്മളെല്ലാം അറിയണം. അന്താരാഷ്ട്ര മാധ്യമങ്ങൾ ആരും കൊല്ലപ്പെട്ടില്ലെന്ന് പറയുമ്പോൾ ഇന്ത്യൻ പൗരനെന്ന നിലയിൽ നാണക്കേട്തോന്നുകയാണ്". പുൽവാമ ആക്രമണത്തിനു ശേഷം ചർച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നോ എന്നചോദ്യത്തിന് ചിലർ വന്ന് ആക്രമണം നടത്തിയതിന് ഒരു രാജ്യത്തെ ഒന്നാകെ എങ്ങനെയാണ് കുറ്റം പറയുകയെന്നാണ് സാം പിത്രോഡ മറുപടി നൽകിയത്. "പുൽവാമ ആക്രമണത്തെ കുറിച്ച്എനിക്ക് കൂടുതലൊന്നും അറിയില്ല. ഇത് എല്ലായ്പ്പോഴും സംഭവിക്കാറുള്ള കാര്യങ്ങളാണ്. മുബൈ താജ് ഹോട്ടലിലും ഒബ്റോയി ഹോട്ടലിലും ഇത് സംഭവിച്ചിരുന്നു. അന്ന്നമുക്ക് പ്രതികരിക്കാമായിരുന്നു യുദ്ധവിമാനങ്ങളെ അയക്കാമായിരുന്നു. എന്നാൽ അതല്ല ശരിയായ രീതി. അങ്ങനെയല്ല നമ്മൾ ലോകത്തോട് ഇടപെടേണ്ടത്. എട്ട് പേർ (മുംബൈ ഭീകരാക്രമണത്തിലെ ആക്രമികൾ) ചിലത് ചെയ്തെന്ന് കരുതി ഒരു രാജ്യത്തിനു മുകളിലേക്ക് നാം ചാടേണ്ടതില്ല", എഎൻഐയ്ക്ക്നൽകിയ അഭിമുഖത്തിൽ സാം പിട്രോഡ പറഞ്ഞു. വ്യോമസേനയുടെ വാദങ്ങളെ ചോദ്യം ചെയ്യുകയാണോ എന്ന ചോദ്യത്തോടും സാം പിട്രോഡ പ്രതികരിച്ചു. "നാം വൈകാരികമായി പെരുമാറിക്കൂട. കണക്കുകൾ എപ്പോഴും നിക്ഷ്പക്ഷമായിരിക്കണം. നിങ്ങൾ 300 പേരെ കൊന്നെന്ന് പറയുമ്പോൾ ഞാൻ പറയുകയാണ്. നോക്കൂ അങ്ങനെയല്ലല്ലോമരണസംഖ്യയെ കുറിച്ച്അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് ഞാൻ പറയുകയാണ്",പിത്രോഡ കൂട്ടിച്ചേർത്തു. താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ്സിന്റെഅഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ഞാൻ എന്റെ വ്യക്തപരമായ അഭിപ്രായമാണ് പങ്ക് വെക്കുന്നത്. ഞാൻ വികാരം പൂണ്ടല്ല സംസാരിക്കുന്നത്.പകരം ഒരു ശാസ്ത്രജ്ഞനായി. യുക്തിയിൽ വിശ്വസിച്ച് കൊണ്ടാണ് ഞാൻ സംസാരിക്കുന്നത്". മോദിയുടെ സ്ഥാനത്ത് മൻമോഹൻ സിങ് ആയിരുന്നെങ്കിൽഅത്രപെട്ടെന്ന് നടപടികൈക്കൊള്ളുമായിരുന്നോ എന്ന ചോദ്യത്തിന് ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു മൻമോഹൻസിങ്ങെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു. "ഒരുപാടാളുകൾ കളിയാക്കി. ഒരുപാടാളുകൾ കളിയാക്കി എഴുതുകയും സിനിമകൾ ഉണ്ടാക്കുകയും ചെയ്തു.എല്ലാം വ്യാജമായിരുന്നു", മൻമോഹൻ സിങ്ങിനെതിരേയുള്ള പ്രചാരങ്ങളെ പ്രതിരോധിച്ച് പിത്രോഡ പറഞ്ഞു. 2014 മുതൽ വെറും കയ്യടിനേടാൻ ശ്രമിക്കുന്ന സർക്കാരാണ് ഇന്ത്യയിലും അമേരിക്കയിലും ഉദയം ചെയ്തതെന്നംനിങ്ങളുടെ ശത്രു അതിർത്തിയിലുണ്ട് എന്ന ഭയം ഉണ്ടാക്കുകയാണ് ഇരുകൂട്ടരും ചെയ്യുന്നതെന്നുംപിത്രോഡ അഭിപ്രായപ്പെട്ടു. പ്രതികരണങ്ങൾ വിവാദമായതിനെത്തുടർന്ന് ഇന്ത്യൻ പൗരനെന്ന നിലയിൽ സംശയങ്ങൾ ചോദിക്കുന്നതിൽ എന്ത് തെറ്റാണുള്ളതെന്ന് പിത്രോഡ ചോദിച്ചു. അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണെന്നും അദ്ദേഹം ആവർത്തിച്ചു. #WATCH Sam Pitroda,Indian Overseas Congress Chief on his earlier remark on #airstrike,says,"I just said as a citizen Im entitled to know what happened.I dont understand what is the controversy here,I am baffled at the response.Shows how people react to trivial matters in India" pic.twitter.com/WlS2t0Lymi — ANI (@ANI) March 22, 2019 content highlights:Sam Pitroda Pakistan favoured comments Gives Congress New Headache
from mathrubhumi.latestnews.rssfeed https://ift.tt/2HNd1dQ
via
IFTTT
No comments:
Post a Comment