പ്രതിപക്ഷം സൈന്യത്തെ നിരന്തരം അപമാനിക്കുന്നു; പിത്രോദയ്ക്ക് മറുപടിയായി മോദിയുടെ ട്വീറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

പ്രതിപക്ഷം സൈന്യത്തെ നിരന്തരം അപമാനിക്കുന്നു; പിത്രോദയ്ക്ക് മറുപടിയായി മോദിയുടെ ട്വീറ്റ്

ന്യൂഡൽഹി:പ്രതിപക്ഷം എല്ലായ്പ്പോഴും നമ്മുടെ സേനയെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി. ബാലാകോട്ടിൽ വ്യോമസേനാ ആക്രമണത്തിൽ 300 പേർ ശരിക്കും കൊല്ലപ്പെട്ടോ എന്നും യഥാർഥ കണക്കറിയാൻ ഇന്ത്യക്കാർക്ക് അവകാശമുണ്ടെന്നുമുള്ള കോൺഗ്രസ്സ് നേതാവ് സാം പിത്രോദയുടെ പ്രസ്താവനയെ തുടർന്നാണ് രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. "പ്രതിപക്ഷം നമ്മുടെ സേനയെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകൾ ചോദ്യം ചെയ്യണമെന്ന് ഇന്ത്യൻ ജനതയോട് ഞാൻ അഭ്യർഥിക്കുകയാണ്. 130 കോടി ജനങ്ങൾ പ്രതിപക്ഷത്തിന്റെ ഇത്തരം കോമാളിത്തരങ്ങൾ മറക്കുകയും പൊറുക്കുകയുമില്ല. ഇന്ത്യ സേനയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു", പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യൻ പൗരനെന്ന നിലയിൽ ബാലാകോട്ടിൽ യഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും 300 പേരെ ശരിക്കും കൊന്നിട്ടുണ്ടോ എന്നും കോൺഗ്രസ്സ് നേതാവ് സാം പിത്രോദ ചോദിച്ചിരുന്നു. നിങ്ങൾ 300 പേരെ കൊന്നിട്ടുണ്ടെങ്കിൽ അത് ഞങ്ങളറിയണം. നമ്മളെല്ലാം അറിയണം. അന്താരാഷ്ട്ര മാധ്യമങ്ങൾ ആരും കൊല്ലപ്പെട്ടില്ലെന്ന പറയുമ്പോൾ ഇന്ത്യൻ പൗരനെന്ന നിലയിൽ ദൗർഭാഗ്യകരമായി തോന്നുകയാണ് എന്ന് സാം പിത്രോദ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പുൽവാമ ആക്രമണത്തിനു ശേഷം ചർച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ചിലർ വന്ന് ആക്രമണം നടത്തിയതിന് ഒരു രാജ്യത്തെ ഒന്നാകെ എങ്ങനെയാണ് കുറ്റം പറയുകയെന്നാണ് സാം പിത്രോദ മറുപടി നൽകിയത്. നിങ്ങൾ 300 പേരെ കൊന്നെന്ന് പറയുമ്പോൾ ഞാൻ പറയുകയാണ്. നോക്കൂ അങ്ങനെയല്ലല്ലോ മരണസംഖ്യയെ കുറിച്ച്അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് ഞാൻ ചൂണ്ടിക്കാണിക്കുകയാണെന്നും പിത്രോദ കൂട്ടിച്ചേർത്തു. പ്രതികരണങ്ങൾ വിവാദമായതിനെത്തുടർന്ന് ഇന്ത്യൻ പൗരനെന്ന നിലയിൽ സംശയങ്ങൾ ചോദിക്കുന്നതിൽ എന്ത് തെറ്റാണുള്ളതെന്ന് പിത്രോദ ചോദിച്ചു. അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണെന്നും അദ്ദേഹം ആവർത്തിച്ചു. Opposition insults our forces time and again. I appeal to my fellow Indians- question Opposition leaders on their statements. Tell them- 130 crore Indians will not forgive or forget the Opposition for their antics. India stands firmly with our forces. #JantaMaafNahiKaregi https://t.co/rwpFKMMeHY — Chowkidar Narendra Modi (@narendramodi) March 22, 2019 content highlights:PM Narendramodi on Sam Pitroda statements


from mathrubhumi.latestnews.rssfeed https://ift.tt/2WhSty5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages