രണ്ട് ഗോളും രണ്ട് അസിസ്റ്റും; മെസ്സിയുടെ മികവില്‍ ബാഴ്‌സ ക്വാര്‍ട്ടറില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

രണ്ട് ഗോളും രണ്ട് അസിസ്റ്റും; മെസ്സിയുടെ മികവില്‍ ബാഴ്‌സ ക്വാര്‍ട്ടറില്‍

നൗ ക്യാമ്പ്: ലിയോണിനെ തകർത്ത് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ. പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ ലിയോണിനെ 5-1ന് തോൽപ്പിച്ചാണ് ബാഴ്സയുടെ മുന്നേറ്റം. ഗോൾരഹിതമായ ആദ്യ പാദത്തിന് ശേഷമായിരുന്നു രണ്ടാം പാദത്തിൽ ബാഴ്സയുടെ തിരിച്ചുവരവ്. ഡെംബാലയെ ബെഞ്ചിലിരുത്തിയാണ് ബാഴ്സലോണ കളത്തിലിറങ്ങിയത്. പകരം കുട്ടിന്യോ ആദ്യ ഇലവനിൽ ഇടംനേടി. 17-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ പനേങ്ക പെനാൽറ്റിയിലൂടെ ബാഴ്സ ലീഡെടുത്തു. 31-ാം മിനിറ്റിൽ കുട്ടിന്യോയിലൂടെ ബാഴ്സ ലീഡ് രണ്ടാക്കി. സുവാരസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു കുട്ടിന്യോയുടെ ഗോൾ. 58-ാം മിനിറ്റിൽ ലൂക്കാസ് ടൗസാർട്ട് ലിയോണിനായി ഒരു ഗോൾ തിരിച്ചടിച്ചു. ഇതോടെ മത്സരം 2-1 എന്ന നിലയിലായി. എന്നാൽ പിന്നീട് ബാഴ്സയുടെ ഗോളാഘോഷമായിരുന്നു. ബാഴ്സ തുടർച്ചയായി മൂന്ന് ഗോളുകൾ നേടി. 78-ാം മിനിറ്റിൽ ലയണൽ മെസ്സിയാണ് ബാഴ്സയുടെ മൂന്നാം ഗോൾ നേടിയത്. മൂന്ന് മിനിറ്റിനുള്ളിൽ പീക്വേയും ലക്ഷ്യം കണ്ടു. മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു പീക്വെയുടെ ഗോൾ. അടുത്തത് പകരക്കാരനായി ഇറങ്ങിയ ഡെംബാലയുടെ ഊഴമായിരുന്നു. 86-ാം മിനിറ്റിൽ ഡെംബാലയുടെ ആ ഗോളിന് വഴിയൊരുക്കിയതും മെസ്സിയായിരുന്നു. ഇതോടെ ബാഴ്സ 5-1ന്റൈ തകർപ്പൻ വിജയവുമായി ക്വാർട്ടറിലേക്ക് മുന്നേറി. ക്വാർട്ടറിൽ ഇടം പിടിച്ച ഏക സ്പാനിഷ് ടീമാണ് ബാഴ്സലോണ. Content Highlights: Lionel Messi scored twice as Barcelona reached the Champions League quarter final


from mathrubhumi.latestnews.rssfeed https://ift.tt/2HhYR59
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages