കൊച്ചി:ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകൾ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 50 ശതമാനം വർധിച്ചതായി റിപ്പോർട്ട്. ഇ-കൊമേഴ്സ്, മൊബൈൽ സാങ്കേതിക വിദ്യ എന്നിവയും ഈ മാറ്റത്തിൽ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളിലും മിനി മെട്രോ നഗരങ്ങളിലുമാണ് ഡെബിറ്റ് കാർഡ് ഉപയോഗം വർധിച്ചിട്ടുള്ളത്. റിസർവ് ബാങ്ക് ഡേറ്റ പ്രകാരം വിസ ഗ്രൂപ്പാണ് വിവരങ്ങൾ പുറത്തുവിട്ടത്. പേയ്മെന്റ് കാർഡുകൾ, വാലറ്റുകൾ, മൊബൈൽ ബാങ്കിങ് എന്നിവ ഡിജിറ്റൽ ഇടപാടുകളിൽ ഉൾപ്പെടും. ഇന്ത്യയിൽ 950 ദശലക്ഷം ഡെബിറ്റ് കാർഡാണുള്ളത്. കൂടാതെ പി.ഒ.എസ്. ഉപയോഗവും ക്രമാനുഗത വളർച്ചയിലാണ്. 2016-ൽ പി.ഒ.എസ്. ടെർമിനലുകൾ രണ്ടു ലക്ഷം ആയിരുന്നെങ്കിൽ, ഇപ്പോൾ അത് 35 ലക്ഷമായി ഉയർന്നു. 2019 ജനുവരി മുതൽ ഡെബിറ്റ് കാർഡുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചിപ്പ് നിർബന്ധമാ ക്കിയതോടെ കാർഡ് ഉപയോഗത്തിന്റെ സുരക്ഷിതത്വവും വർധിച്ചു. ഇതോടൊപ്പം പിൻ നമ്പറുകൾ കൂടി ഉപയോഗിക്കുമ്പോൾ തട്ടിപ്പ് തടയാൻ കഴിയുമെന്ന് വിസ ഗ്രൂപ്പ്, ഇന്ത്യ സൗത്ത് ഏഷ്യ കൺട്രി മാനേജർ ടി.ആർ. രാമചന്ദ്രൻ പറഞ്ഞു. കാർഡ് ഉടമകളുടെ സുരക്ഷിതത്വം വർധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ ടോക്കനൈസേഷൻ സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ കാർഡ് നമ്പറിനു പകരം ഡിജിറ്റൽ ടോക്കൺ ലഭ്യമാക്കുന്നതാണിത്. കാർഡ് വിവരങ്ങൾ തട്ടിപ്പുകാർക്ക് ഒരിക്കലും ചോർത്താൻ കഴിയില്ലെന്നതാണ് ടോക്കനൈസേഷന്റെ പ്രത്യേകത. കാർഡ് ഹാക്ക് ചെയ്യാനും കഴിയില്ലെന്ന് കമ്പനി പറയുന്നു. Content Highlights:debit card usage increased in india
from mathrubhumi.latestnews.rssfeed https://ift.tt/2HvkZs0
via
IFTTT
No comments:
Post a Comment