ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലം; അമ്പരന്ന് ഉപയോക്താക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലം; അമ്പരന്ന് ഉപയോക്താക്കള്‍

സോഷ്യൽ നെറ്റ് വർക്കിങ് സേവനങ്ങളായ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിശ്ചലമായി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം നേരിടുന്നുണ്ട്. ബുധനാഴ്ച രാത്രി തുടങ്ങിയ പ്രശ്നം വ്യാഴാഴ്ച രാവിലെയും പരിഹരിക്കപ്പെട്ടിട്ടില്ല. പതിവുപോലെ ട്വിറ്റർ ഉപയോക്താക്കളാണ് ഫെയ്സ്ബുക്ക് സേവനങ്ങൾ പ്രവർത്തന രഹിതമാണെന്ന വിവരം പരസ്യമാക്കിയത്. #FacebookDown, #InstagramDown എന്നീ ഹാഷ്ടാഗുകളിലാണ് ട്വീറ്റുകൾ പ്രചരിക്കുന്നത്. Were focused on working to resolve the issue as soon as possible, but can confirm that the issue is not related to a DDoS attack. — Facebook (@facebook) March 13, 2019 Facebook will be back soon, എന്ന സന്ദേശമാണ് ഫെയ്സ്ബുക്കിൽ കാണിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്നും ഫീഡ് റിഫ്രഷ് ആവുന്നില്ലെന്നും പരാതിയുണ്ട്. പ്രശ്നം നേരിടുന്നതായി മനസിലാക്കുന്നുണ്ടെന്നും അത് എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണെന്നും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ട്വീറ്റ് ചെയ്തു. ഓൺലൈൻ സേവനങ്ങൾ തടസപ്പെടുത്തുന്ന ഡിനയൽ ഓഫ് സർവീസ് അറ്റാക്ക് അല്ലെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി ദിവസങ്ങൾക്ക് മുമ്പ് ഗൂഗിളിന്റെ ജിമെയിൽ സേവനത്തിലും ലോകവ്യാപകമായി സമാനമായ പ്രശ്നം നേരിട്ടിരുന്നു. ഇമെയിൽ അക്കുന്നതിൽ ഉപയോക്താക്കൾ പ്രശ്നം നേരിട്ടു. സ്വകാര്യ അക്കൗണ്ടുകളിലും എന്റർപ്രൈസ് അക്കൗണ്ടുകളിലും പ്രശ്നം നേരിട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2T47G3J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages