ക്രൈസ്റ്റ്ചര്‍ച്ചിലെ വെടിവെപ്പ്; ന്യൂസീലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടെസ്റ്റ് റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ക്രൈസ്റ്റ്ചര്‍ച്ചിലെ വെടിവെപ്പ്; ന്യൂസീലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടെസ്റ്റ് റദ്ദാക്കി

ക്രൈസ്റ്റ്ചർച്ച്: ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മസ്ജിദിലുണ്ടായ വെടിവെപ്പിനെത്തുടർന്ന് ബംഗ്ലാദേശും ന്യൂസീലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് റദ്ദാക്കി. അൽ നൂർ മസ്ജിദിന് സമീപമുള്ള ഹാഗ്ലി ഓവലായിരുന്നു മൂന്നാം ടെസ്റ്റിനുള്ള വേദി. സുരക്ഷ കണക്കിലെടുത്ത് മത്സരം റദ്ദാക്കാൻ ഇരുടീമും സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച ന്യൂസീലൻഡ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ടെസ്റ്റ് വെള്ളിയാഴ്ച്ചയാണ് തുടങ്ങേണ്ടിയിരുന്നത്. വെടിവെപ്പ് നടക്കുന്ന സമയത്ത് അൽ നൂർ മസ്ജിദ് തൊട്ടടുത്തുണ്ടായിരുന്ന ബംഗ്ലാദേശ് താരങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയായിരുന്നു താരങ്ങൾ. ആ സമയത്താണ് വെടിവെപ്പുണ്ടായത്. തുടർന്ന് അവിടെ നിന്ന് ഹാഗ്ലി പാർക്കിലൂടെ പുറത്തുകടന്ന താരങ്ങൾ ടീം ബസ്സിൽ ഹോട്ടലിലേക്ക് തിരിച്ചുപോകുകയായിരുന്നു. വെടിവെപ്പിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശ് താരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും ഇത്രയും ഭയപ്പെടുത്തുന്ന അനുഭവത്തിലൂടെ കടന്നുപോയത് ആദ്യമായിട്ടാണെന്നും തമീം ഇഖ്ബാല് ട്വീറ്റ് ചെയ്തു. ഹൃദയം നിലച്ചുപോയേക്കാവുന്ന അവസ്ഥയായിരുന്നെന്നും എല്ലാവരും പരിഭ്രാന്തിയിലാണെന്നുമായിരുന്നു ബംഗ്ലാദേശിന്റെ സ്ട്രാറ്റെജിക് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്റെ പ്രതികരണം. Our heartfelt condolences go out to the families and friends of those affected by the shocking situation in Christchurch. A joint decision between NZC and the @BCBtigers has been made to cancel the Hagley Oval Test. Again both teams and support staff groups are safe. — BLACKCAPS (@BLACKCAPS) March 15, 2019 Content Highlights: New Zealand mosque shooting New Zealand vs Bangladesh third Test cancelled


from mathrubhumi.latestnews.rssfeed https://ift.tt/2FeHyQ5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages