ന്യൂഡൽഹി: മോദി സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് ബദലായി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രത്യേക ആരോഗ്യ ഇൻഷുറൻസ്പദ്ധതി കോൺഗ്രസ് പ്രഖ്യാപിച്ചേക്കും. ആരോഗ്യ പരിരക്ഷ അവകാശമാക്കുന്നതിനുള്ളപദ്ധതിയാകും കോൺഗ്രസ് ഉറപ്പ് നൽകുക. ഒരു വ്യക്തിക്ക് ഏത് ആശുപത്രിയിലും ചികിത്സ തേടാൻസാധിക്കുന്നതാകും പദ്ധതി. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കപ്പെടില്ല.അധികാരത്തിലെത്തിയാൽ ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്ഉയർന്ന ബജറ്റുവിഹിതം ഉറപ്പുവരുത്തുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. സ്ത്രീശാക്തീകരണം, എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങളുടെ അവകാശങ്ങൾ, തൊഴിൽ ഉറപ്പ് വരുത്തുക തുടങ്ങിവയ്ക്കും പ്രകടനപത്രികയിൽ കോൺഗ്രസ് മുൻതൂക്കം നൽകും. കർക്കശ നിയമങ്ങൾ ഒഴിവാക്കുക, സുപ്രീംകോടതി ഉത്തരവിനനുസൃതമായി ട്രാൻജെൻഡർ ബില്ലിൽ മാറ്റം വരുത്തുക,വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിനും സ്വകാര്യതയ്ക്കുംപുതിയ നിയമം,സർക്കാർ ഓഫീസുകളിൽ ലിംഗ അവബോധം നടത്തുക,ഭൂരഹിതരായ കർഷകർക്ക് ആനുകൂല്യം നൽകുക,യുവാക്കളുടെ തൊഴിൽ ലഭ്യതതുടങ്ങിയ നിരവധി പദ്ധതികളും വാഗ്ദാനങ്ങളും കോൺഗ്രസ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം. Content Highlights:No Denial of Treatment, Special Medical Schemes as Cong May Focus on Right to Health in Manifesto
from mathrubhumi.latestnews.rssfeed https://ift.tt/2O4LQw3
via
IFTTT
No comments:
Post a Comment