അഭിനന്ദന്റെ ഡിബ്രീഫിങ് പൂർത്തിയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

അഭിനന്ദന്റെ ഡിബ്രീഫിങ് പൂർത്തിയായി

ന്യൂഡൽഹി: പാകിസ്താന്റെ പിടിയിൽനിന്ന് തിരിച്ചെത്തിയ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്റെ ഡിബ്രീഫിങ് പൂർത്തിയായതായി അദ്ദേഹവുമായി അടുത്തകേന്ദ്രങ്ങൾ അറിയിച്ചു. പാകിസ്താൻ ഇന്ത്യയ്ക്ക് കൈമാറിയതിനുപിന്നാലെയാണ് വ്യോമസേനയും മറ്റ് ഏജൻസികളും അദ്ദേഹത്തെക്കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. സൈനിക ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം അഭിനന്ദൻ ഏതാനും ആഴ്ചത്തെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. വൈദ്യസംഘം വൈകാതെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും. യുദ്ധവിമാനപൈലറ്റായി എന്ന് ജോലിതുടങ്ങാനാവുമെന്ന് സംഘം തീരുമാനിക്കും. ഫെബ്രുവരി 27-നാണ് അഭിനന്ദൻ പറത്തിയിരുന്ന യുദ്ധവിമാനം പാക്കധീന കശ്മീരിൽ തകർന്നുവീണത്. പാകിസ്താന്റെ പിടിയിലായ അദ്ദേഹത്തെ മാർച്ച് ഒന്നിന് ഇന്ത്യയ്ക്ക് കൈമാറി. Content Highlights:wing commander abhinandans debriefing completed


from mathrubhumi.latestnews.rssfeed https://ift.tt/2F74AqZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages