നടുറോഡിൽ പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

നടുറോഡിൽ പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം

കൊച്ചി: പനമ്പിള്ളി നഗറിൽ നടുറോഡിൽ പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം. ബൈക്കിലെത്തിയ മുഖംമൂടിയ ആളാണ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചത്. വ്യാഴാഴ്ച രാത്രി 7.15-ഓടെ പനമ്പിള്ളി നഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപമാണ് സംഭവം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സ് പഠിക്കുന്ന പെൺകുട്ടി ക്ലാസ് കഴിഞ്ഞ ശേഷം സുഹൃത്തിനോടൊപ്പം നടന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് ബൈക്കിലെത്തിയ മുഖംമൂടിയ ആൾ പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയ പെട്രോൾ പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ചത്. എന്നാൽ ഉടൻ ഓടി രക്ഷപ്പെട്ട പെൺകുട്ടി റോഡ് മുറിച്ചുകടന്ന് സമീപത്തെ കടയിൽ രക്ഷ തേടി. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ എറണാകുളം സൗത്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്. പാലക്കാട് സ്വദേശിനിയാണ് പെൺകുട്ടി. തിരുവല്ലയിൽ നടുറോഡിൽ വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിനിടെയാണ് സമാന സംഭവം. content highlights:stalker pour Petrol On aviation students,kochi


from mathrubhumi.latestnews.rssfeed https://ift.tt/2F4z0tS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages