കോഴിക്കോട്: ഗ്രൂപ്പ് പോരും തർക്കങ്ങളും കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തെ അനിശ്ചിതമായി വൈകിപ്പിക്കുന്നതിനിടയിൽ കോൺഗ്രസ് നേതാവ് വി.എം സുധീരനെതിരെ കോൺഗ്രസിന്റെ മുൻ എംപി എപി അബ്ദുള്ളക്കുട്ടി. കോൺഗ്രസിലെ ഗ്രൂപ്പ് പോരു മൂലം സ്ഥാനാർഥി നിർണയം വൈകുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്ന സുധീരന്റെ വിമർശനത്തോടുള്ള പ്രതികരണമായാണ് അബ്ദുള്ളക്കുട്ടിയുടെ പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഒറ്റ രാത്രികൊണ്ട് പാച്ചേനിയെ എ ഗ്രൂപ്പിൽനിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരൻ ഗ്രൂപ്പ് മുതലാളിമാരെ വിമർശിക്കേണ്ട എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിന്റെ കണ്ണൂർ സീറ്റ് എ ഗ്രൂപ്പു കാരനായ സതീശൻപാച്ചേനിക്ക് നൽകിയിരുന്നു. സീറ്റ് നൽകി പാച്ചേനിയെ ഐ ഗ്രൂപ്പിലേയ്ക്ക് കൊണ്ടുവന്നത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. വയനാട്, ആലപ്പുഴ സീറ്റുകളുടെ പേരിൽ കോൺഗ്രസിൽ തർക്കം മൂക്കുകയും സ്ഥാനാർഥി നിർണയം അനിശ്ചിതമായി നീളുകയും ചെയ്ത സാഹചര്യത്തിലാണ് വി.എം സുധീരൻ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളെ വിമർശിച്ച് രംഗത്തെത്തിയത്. കോൺഗ്രസിലെ ഗ്രൂപ്പുകളി ജനങ്ങളുടെ മനസ്സു മടുപ്പിക്കുകയാണെന്നും ഗ്രൂപ്പ് പിടിവാശിയും കടുംപിടിത്തവും വിലപേശലും മാറ്റിവെച്ച് പാർട്ടിയുടെ വിജയം ഉറപ്പുവരുത്താൻ നേതാക്കൾ എത്രയും വേഗം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾ ആഗ്രഹിക്കുന്നതനുസരിച്ച് ക്രിയാത്മകമായി മുന്നോട്ടുപോകാൻ എല്ലാവരും തയ്യാറാകണമെന്നും സുധീരൻ പറഞ്ഞിരുന്നു. Content Highlights:AP abdullakkutty, VM Sudheeran, congress, Lok Sabha Election 2019
from mathrubhumi.latestnews.rssfeed https://ift.tt/2FcWgWB
via
IFTTT
No comments:
Post a Comment