തിരുവനന്തപുരം: വടകരയില്‍ പി ജയരാജനെതിരേ ആരെന്ന സസ്‌പെന്‍സ് പൊളിച്ച് ഒടുവില്‍ കോണ്‍ഗ്രസ് കെ മുരളീധരനിലേക്ക് എത്തിച്ചേര്‍ന്നത് ഇന്നലെ രാത്രി മുതല്‍ നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍. ഡല്‍ഹിയില്‍ നിന്നും മടങ്ങിയ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി തുടക്കമിട്ട നീക്കം രമേശ് ചെന്നിത്തല വഴി മുല്ലപ്പള്ളിയില്‍ എത്തുകയും ഇന്ന് ഉച്ചയോടെ മുരളീധരന്‍ സമ്മതിക്കുകയുമായിരുന്നു.
ഇന്നലെ ഡല്‍ഹിയില്‍ നിന്നും മടങ്ങിയ ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തേക്കും രമേശ് ചെന്നിത്തല തൃശൂരിലേക്കും മടങ്ങിയിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടിയാണ് കെ മുരളീധരന്റെ പേര് ആദ്യം ഉന്നയിച്ചത്. പിന്നീട് രമേശ് ചെന്നിത്തലയുമായി സംസാരിക്കുകയും ചെയ്തു. പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് മുരളിയുമായി ചര്‍ച്ച നടത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് എത്തിക്കുകയായിരുന്നു.
വിവരം മുകുള്‍ വാസ്‌നിക്ക് വഴി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത് രമേശ് ചെന്നിത്തലയുടെ ഇടപെടലായിരുന്നു. കോണ്‍ഗ്രസ് പ്രചരണകമ്മറ്റി ചെയര്‍മാന്‍ എന്ന പദവി ഏല്‍പ്പിച്ചിരിക്കുന്ന മുരളീധരന്‍ മത്സരിക്കുന്നതിനോട് തുടക്കത്തില്‍ ഹൈക്കമാന്റ് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലൂം രമേശ് ചെന്നിത്തല വിവരങ്ങള്‍ കൃത്യമായി ധരിപ്പിച്ചതോടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നും പച്ചക്കൊടി കിട്ടുകയായിരുന്നു.
എല്ലാം വഴിയിലായതോടെ ചര്‍ച്ച നടത്താനുള്ള ചുമതല മുല്ലപ്പള്ളിക്കായിരുന്നു. ആദ്യം കെ മുരളീധരന്‍ വിസമ്മതിച്ചെങ്കിലൂം കാര്യങ്ങള്‍ വസ്തുനിഷ്ഠമായി ധരിപ്പിച്ചതോടെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതിച്ചു. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ രാഷ്ട്രീയ തിരനാടകങ്ങള്‍ ഇന്ന് രാവിലെ മുരളീധരന്‍ സ്ഥാനാര്‍ത്ഥി ആകാന്‍ സമ്മതിച്ചതിനെ തുടര്‍ന്ന് പൂര്‍ത്തിയാകുകയായിരുന്നു.
from mangalam.com https://ift.tt/2Fhvcpd
via IFTTT
No comments:
Post a Comment