മുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 45.83 പോയന്റ് ഉയർന്ന് 36,681.93 എന്ന നിലയിലും നിഫ്റ്റി 4.40 പോയന്റ് ഉയർന്ന് 11,057.40 പോയന്റ് നേട്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. മുംബൈ ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്ത 1851 കമ്പനികളുടെ ഓഹരികളിൽ 931 എണ്ണം നേട്ടത്തിലും 837 എണ്ണം നഷ്ടത്തിലും 83 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ട്. എച്ച്പിസിഎൽ, ഭാരതി ഇൻഫ്രാടെൽ, ലാർസെൻ, പവർ ഗ്രിഡ് കോർപ്, എച്ച്യുഎൽ എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും ഐഒസി, വേദാന്ത, വിപ്രോ, കോൾ ഇന്ത്യ, ഒഎൻജിസി എന്നീ കമ്പനിയുടെ ഓഹരികൾ നഷ്ടത്തിലുമാണ്. Content Highlights:Mumbai Stock Exchange
from mathrubhumi.latestnews.rssfeed https://ift.tt/2IXDl7p
via
IFTTT
No comments:
Post a Comment