10 രൂപ നാണയം (ഫയൽ ചിത്രം) ന്യൂഡൽഹി: 20 രൂപയുടെ നാണയമിറക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. നിലവിലുള്ള നാണയ മാതൃകകളിൽ നിന്ന് വ്യത്യസ്തമായി 12 കോണുകളോടു കൂടിയ ആകൃതിയിലാണ് നാണയമിറങ്ങുക. ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. 27 മില്ലീ മീറ്റർ നിളത്തിലുള്ള നാണയം നിലവിലുള്ള 10രൂപ നാണയത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും. എന്നാൽ 10രൂപ നാണയം പോലെ 20 രൂപ നാണയവുംരണ്ട് നിറത്തിലാവും പുറത്തിറങ്ങുക. നാണയത്തിന്റെ പുറത്തുള്ള വൃത്തം 65 ശതമാനം ചെമ്പും 15 ശതമാനം സിങ്കും 20 ശതമാനം നിക്കലുംഉപയോഗിച്ചാവും നിർമിക്കുക. ഉള്ളിലെ വൃത്തത്തിൽ 75 ശതമാനം ചെമ്പും 20 ശതമാനം സിങ്കും 5 ശതമാനം നിക്കലും ഉപയോഗിക്കും. നാണയത്തിന്റെ രൂപത്തെ കുറിച്ച് കൂടുതൽ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. 10 രൂപ നാണയം ഇറങ്ങി കൃത്യം 10വർഷം കഴിയുന്ന സമയത്താണ് 20 രൂപ നാണയമിറക്കാൻ സർക്കാർ തീരുമാനിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Tu7FdO
via
IFTTT
No comments:
Post a Comment