പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വാറിന്റെ സഹായത്തോടെ ലഭിച്ച ഇഞ്ചുറി ടൈം പെനാൽറ്റികൾ തുണച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും പോർച്ചുഗീസ് ക്ലബ് എഫ്.സി. പോർട്ടോയും. മാർക്കസ് റാഷ്ഫോർഡ് തൊണ്ണൂറ്റിനാലാം മിനിറ്റിൽ നേടിയ പെനാൽറ്റി ഗോളിൽ യുണൈറ്റഡ് പി.എസ്.ജി.യെയാണ് പ്രീക്വാർട്ടറിൽ മറികടന്നത്. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു എവെ മത്സരത്തിൽ യുണൈറ്റഡിന്റെ ജയം. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് തോറ്റിരുന്നു. പാരിസിലെ ജയത്തോടെ ഗോൾ ശരാശരി 3-3 ആയി. കൂടുതൽ എവെ ഗോൾ നേടിയതിന്റെ ബലത്തിലാണ് യുണൈറ്റഡ് ക്വാർട്ടറിന് യോഗ്യത നേടിയത്. യുണൈറ്റഡ് മൂന്ന് എവെ ഗോളുകൾ നേടിയപ്പോൾ പി.എസ്.ജി രണ്ട്എവെ ഗോളുകളാണ് നേടാനായത്. രണ്ടാം മിനിറ്റിൽ റൊമേലു ലുക്കാക്കുവാണ് യുണൈറ്റഡിനെ ആദ്യം മുന്നിലെത്തിച്ചത്. പന്ത്രണ്ടാം മിനിറ്റിൽ ബെർനറ്റ് പി.എസ്.ജിയെ ഒപ്പമെത്തിച്ചെങ്കിലും മുപ്പതാം മിനിറ്റിൽ ലുക്കാക്കു വീണ്ടും ലക്ഷ്യം കണ്ട് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലായിരുന്നു റാഷ്ഫോർഡിന്റെ പെനാൽറ്റി ഗോൾ. ഡിയോഗോ ഡാലറ്റിന്റെ കിക്ക് കിംബെപ്പെയുടെ കൈയിൽ തട്ടിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് റാഷ്ഫോർഡ് ലക്ഷ്യത്തിലെത്തിച്ചത്. വാറിന്റെ അടിസ്ഥാനത്തിലാണ് സ്ലൊവേനിയൻ റഫറി ഡാമിർ സ്കോമിന പെനാൽറ്റി അനുവദിച്ചത്. രണ്ടാംപാദ പ്രീക്വാർട്ടറിൽ എ.എസ്. റോമയെ ഒന്നിനെതിരേ മൂന്ന് ഗോളിന് തോൽപിച്ചാണ് എഫ്.സി. പോർട്ടൊ ക്വാർട്ടറിലെത്തിയത്. 4-3 എന്ന മെച്ചപ്പെട്ട ഗോൾശരാശരിയാണ് പോർട്ടോയ്ക്ക് തുണയായത്. ആദ്യപാദത്തിൽ 2-1 എന്ന സ്കോറിൽ റോമ വിജയിച്ചിരുന്നു. ഇരുപത്തിയാറാം മിനിറ്റിൽ ഫ്രാൻസിസ്കോ സോറസാണ് പോർട്ടോയെ ആദ്യം മുന്നിലെത്തിച്ചത്. 37-ാം മിനിറ്റിൽ ഡി റോസി റോമയെ ഒപ്പമെത്തിച്ചു. എന്നാൽ, 52-ാം മിനിറ്റിൽ മറെഗയുടെ ഗോളിൽ പോർട്ടോ വീണ്ടും മുന്നിലെത്തി. 2-1 സ്കോറിലായിരുന്നു പോർട്ടോയുടെ ജയമെങ്കിൽ കൂടുതൽ എവെ ഗോളുകൾ നേടിയതിന്റെ ബലത്തിൽ റോമ ക്വാർട്ടറിൽ കയറുമായിരുന്നു. എന്നാൽ, 117-ാം മിനിറ്റിൽ വാറിന്റെ പിൻബലത്തോടെ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അലക്സ് ടെല്ലെസ് പോർട്ടോയ്ക്ക് ആധികാരികമായ ജയവും ക്വാർട്ടർബർത്തും സമ്മാനിച്ചു. ബോക്സിൽ ഫെർണാണ്ടോയെ അലെസ്സാൻഡ്രോ ഫ്ളോറെൻസി പിറകിൽ നിന്ന് വലിച്ചിട്ടതിനെ തുടർന്നാണ് വാറിന്റെ സഹായത്തോടെ പെനാൽറ്റി വിധിച്ചത്. 2014നുശേഷം ഇതാദ്യമായാണ് പോർട്ടോ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. Content Highlights:Uefa Champions League Football Manchester United FC Porto PSG ASRoma
from mathrubhumi.latestnews.rssfeed https://ift.tt/2EHtb5h
via
IFTTT
No comments:
Post a Comment