ന്യൂഡൽഹി: തന്റെ ഭരണകാലത്ത് ഇന്ത്യയിൽ ആക്രമണം നടത്താൻ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം ഭീകരസംഘടനായായ ജെയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചതിന് വ്യക്തമായ സൂചന നൽകി പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫ്. പാക് വാർത്താ ചാനലിൽ മാധ്യമപ്രവർത്തകനായ നദീം മാലികുമായി മുഷാറഫ് നടത്തിയ ടെലിഫോൺ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ജെയ്ഷെ മുഹമ്മദിനെതിരെ എടുത്ത നടപടികളെ അദ്ദേഹം അഭിമുഖത്തിനിടെ സ്വാഗതം ചെയ്തു. 2003-ഡിസംബറിൽ രണ്ടു തവണ ജെയ്ഷെ മുഹമ്മദ് തനിക്ക് നേരെ വധശ്രമം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്ത് കൊണ്ട് നിങ്ങൾ അധികാരത്തിലിരുന്ന സമയത്ത് ഇവർക്കെതിരെ നടപടിയെടുക്കാതിരുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അക്കാലങ്ങൾ വ്യത്യസ്തമായിരുന്നു എന്നാണ് മുഷാറഫ് മറുപടി നൽകിയത്. ആസമയത്ത് ഇന്ത്യയും പാകിസ്താനും കനത്ത പോരാട്ടം നടത്തുകയാണ്. ഇരു രാജ്യങ്ങളും മറുരാജ്യത്ത് ബോംബാക്രമണം നടത്താൻ ആളുകളെ ഏർപ്പാടാക്കിയിരുന്നു. തന്റെ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളും ഇത്തരത്തിൽ മറ്റുള്ളവരെ ഉപയോഗിച്ച് ഇത് നടത്തിയിരുന്നു. അത് കൊണ്ട് തന്നെ ജെയ്ഷെക്കെതിരെ അന്ന് ശക്തമായ നടപടിയൊന്നും എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Pakistan Used Jaish-e-Mohammed to Carry Out Attacks in India During My Tenure, Says Pervez Musharraf
from mathrubhumi.latestnews.rssfeed https://ift.tt/2tUghMc
via
IFTTT
No comments:
Post a Comment