സൗദിയിൽ ദിവസവും 3000 വിദേശികൾക്ക് തൊഴിൽ നഷ്ടമാവുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

സൗദിയിൽ ദിവസവും 3000 വിദേശികൾക്ക് തൊഴിൽ നഷ്ടമാവുന്നു

റിയാദ്: സൗദിയിൽ ദിവസവും ശരാശരി 3000 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞവർഷം സ്വകാര്യ മേഖലയിലെ 10.5 ലക്ഷം വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.സൗദി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസാണ് തൊഴിൽവിപണിയിലെ കണക്കുകൾ പുറത്തുവിട്ടത്. 2017-ൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ സ്വകാര്യമേഖലയിൽ 99.3 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത് 2018-ൽ 85.9 ലക്ഷമായി കുറഞ്ഞു. 2017 ഡിസംബറിൽ 79.5 ലക്ഷം വിദേശികളാണ് രാജ്യത്ത് ജോലിചെയ്തിരുന്നത്. 2018 അവസാനത്തെ കണക്കുകൾപ്രകാരം ഇത് 69 ലക്ഷമായി കുറഞ്ഞു. സ്വദേശി വനിതകളെ വ്യാപകമായി സ്വകാര്യ സ്ഥാപനങ്ങളിൽ നിയമിച്ചിട്ടുണ്ടെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് 2018-ൽ 63,300 ജീവനക്കാർ കുറഞ്ഞിട്ടുണ്ടെന്നും ഗോസി റിപ്പോർട്ട് വ്യക്തമാക്കുന്നു.അതേസമയം വിദേശികളായ വനിതകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വർധന രേഖപ്പെടുത്തി. 2.11 ലക്ഷം വിദേശി വനിതകളാണ് 2017-ൽ ജോലിചെയ്തിരുന്നത്. 2018 ഡിസംബറിലെ കണക്കുകൾ പ്രകാരം ഇത് 2.14 ലക്ഷമായി വർധിച്ചെന്നും റിപ്പോർട്ട് പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Txm7So
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages