ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്; ജാംനഗറില്‍ സ്ഥാനാര്‍ത്ഥിയാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്; ജാംനഗറില്‍ സ്ഥാനാര്‍ത്ഥിയാകും

ന്യൂഡൽഹി: ഗുജറാത്തിലെ പാട്ടീദാർ സമുദായ നേതാവ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നു. വൈകാതെ കോൺഗ്രസ് അംഗത്വമെടുക്കുന്ന ഹർദിക് ഗുജറാത്തിലെ ജാംനഗർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. മാർച്ച് 12ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിലാവും ഹാർദികിന്റെ കോൺഗ്രസ് പ്രവേശനം. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജാംനഗർ. ഇത് പാട്ടീദാർ സംവരണ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച ഈ യുവനേതാവിലൂടെ പിടിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. അഹമ്മദാബാദിൽ ചേരാനിരിക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തോട് അനുബന്ധിച്ചായിരിക്കും ഹർദിക്കിന്റെ പാർട്ടിയിലേക്കുള്ള വരവ്. യോഗത്തിന്റെ അവസാനം ദേശീയ നേതാക്കൾ പങ്കെടുക്കുന്ന റാലിയും ഇവിടെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകവും ബി.ജെ.പി ശക്തികേന്ദ്രവുമായ ഗുജറാത്തിൽ കൂടുതൽ ശ്രദ്ധവെച്ച് പ്രവർത്തനം നടത്താനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോൺഗ്രസ് മികച്ച പ്രകടനാണ് കാഴ്ചവെച്ചത്. content highlights:Hardik Patel,Congress, BJP,Gujarat,Jamnagar


from mathrubhumi.latestnews.rssfeed https://ift.tt/2TDrn6I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages