തിരുവനന്തപുരം: സീറ്റുവിഭജന കാര്യത്തില്‍ സിപിഎം മേല്‍ക്കോയ്മയുള്ള എല്‍ഡിഎഫ് ഇത്തവണ കോട്ടയം ഏറ്റെടുത്ത് പത്തനംതിട്ട ഘടകകക്ഷികള്‍ക്ക് കൈമാറിയേക്കും. മാറി നില്‍ക്കുമെന്ന് പ്രഖ്യാപിച്ച ഇന്നസെന്റിനു പുറമേ കാസര്‍ഗോഡ് കരുണാകരനും ആലത്തൂരില്‍ പികെ ബിജുവിനും പകരക്കാരന്‍ വരുമ്പോള്‍ ബാക്കി സിറ്റിംഗ് എംപിമാരെയെന്നും മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം.
കോട്ടയം ഉള്‍പ്പെടെ 16 സീറ്റുകളില്‍ സിപിഎം മത്സരിക്കുമ്പോള്‍ നാലു സീറ്റുകളാണ് ഘടകകക്ഷികള്‍ക്ക് നല്‍കുന്നത്. ഇടുക്കിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ജോയ്‌സ് ജോര്‍ജ്ജ് സിപിഎം പിന്തുണയോടെ മത്സരിച്ചേക്കുമെന്നും ഉറപ്പായി. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ ഇത്തവണ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ തന്നെ കോട്ടയത്ത് പരിഗണിച്ചേക്കും. പകരം പത്തനംതിട്ടയ്ക്ക് ആവശ്യവുമായി എന്‍സിപിയും ജനാധിപത്യ കേരളാ കോണ്‍ഗ്രസും രംഗത്തുണ്ട്. മൂന്‍ മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടിയാണ് എന്‍സിപി വരുന്നത്.
ഫ്രാന്‍സിസ് ജോര്‍ജ്ജിനെ കളത്തിലിറക്കാനാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആഗ്രഹം. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയാം സംബന്ധിച്ച കാര്യം ഇന്ന് ഏകദേശം ധാരണയാകും. നാലു ഘടകക്ഷികളുമായി ഇന്നും നാളെയും ചര്‍ച്ച നടത്തും. ആലപ്പുഴ, എറണാകുളം, ചാലക്കുടി എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ മികവുള്ളവരെ പാര്‍ട്ടി തേടുകയാണ്. ആലപ്പുഴയില്‍ ഇത്തവണ നല്ല സ്ഥാനാര്‍ത്ഥി വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നേരത്തേ മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുള്ളവരെ വരെ ഇവിടേയ്ക്ക് പരിഗണിക്കുന്നുണ്ട്.
ആറ്റിങ്ങലില്‍ സമ്പത്തിനെയും പാലക്കാട് എംബി രാജേഷും കണ്ണൂരില്‍ പികെ ശ്രീമതിയും വീണ്ടും ജനവിധി തേടിയേക്കും. കാസര്‍ഗോഡ് കെപി സതീഷ് ചന്ദ്രന്റെ പേരാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. വടകരയില്‍ പി സതീദേവി, മുഹമ്മദ് റിയാസ് എന്നിവരില്‍ ആരെങ്കിലും കോഴിക്കോട് പ്രദീപ് കുമാര്‍ എംഎല്‍എ വരുമെന്നും കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്.
from mangalam.com https://ift.tt/2ITc9Xr
via IFTTT
No comments:
Post a Comment