കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരര്‍ക്കായി തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച തെരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. മേഖലയില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ശ്രീനഗറിന് 46 കിലോമീറ്റര്‍ തെക്കുകിഴക്കാണ് ത്രാല്‍. മേഖലയിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ സര്‍വീസുകള്‍ അധികൃതര്‍ റദ്ദാക്കിയിരിക്കുകയാണ്. ഫെബ്രുവരി 14ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിനു ശേഷം മേഖലയില്‍ കനത്ത ജാഗ്രതയാണ് സുരക്ഷാസേന പുലര്‍ത്തുന്നത്.

കഴിഞ്ഞയാഴ്ച ഹന്ദ്‌വാരയില്‍ മൂന്നു ദിവസം നീണ്ട ഏറ്റുമുട്ടലില്‍ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും രണ്ട് പോലീസുകാര്‍ക്കും ഒരു പ്രദേശവാസിക്കും ജീവന്‍ നഷ്ടമായിരുന്നു.



from mangalam.com https://ift.tt/2TtMFnr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages