ന്യുഡല്‍ഹി: ലോകത്തെ ഏറ്റവും മലിനപ്പെടട് 20 നഗരങ്ങളില്‍ 15 എണ്ണവും ഇന്ത്യയില്‍. രാജ്യത്തെ ഏറ്റവും മലിനപ്പെട്ട നഗരം ഗുരുഗ്രാമും ഗാസിയാബാദും ആകുമ്പോള്‍ ലോകത്തെ തന്നെ ഏറ്റവും മലിനപ്പെട്ട തലസ്ഥാന നഗരമെന്ന ദുഷ്‌പ്പേര് ഡല്‍ഹിക്കാണ്. പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് അടുത്തകാലത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആദ്യ 20 നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്കു പുറമേ പാകിസ്താന്‍, ചൈന, ബംഗ്ലാദേശ് എന്നീവിടങ്ങളിലെ നഗരങ്ങളുമുണ്ട്. പരിസ്ഥിതി മലിനീകരണത്തിനെതിരെ ഒരു പതിറ്റാണ്ടിലേറെയായി പോരാട്ടം നടത്തുന്ന ചൈനയ്ക്ക് അതില്‍ ഏറെക്കുറെ വിജയം നേടാനായെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനുള്ളില്‍ മലിനീകരണതോത് ശരാശരി 12% കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലനീകരണ നഗരങ്ങളുടെ പട്ടികയില്‍ ബീജിംഗ് 122ാമതാണ്.
[IMG]
വാഹനങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നുംപുറന്തള്ളുന്ന പുക, കാര്‍ഷിക ജൈവ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതില്‍ നിന്നുള്ള പുകപടലങ്ങള്‍, കല്‍ക്കരി ജ്വലനം തുടങ്ങിയവയാണ് നഗരങ്ങളെ പുകയില്‍ മുക്കുന്നത്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
അന്തരീക്ഷ മലിനീകരണം ഈ നിലയില്‍ തുടര്‍ന്നാണ് അടുത്ത വര്‍ഷം ലോകമെമ്പാടും ഏഴുപത് ലക്ഷം ജീവനുകള്‍ നഷ്ടപ്പെടുമെന്നും 225 ബില്യണ്‍ ഡോളറിന്റെ നഷ്ടം ലോകസമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുമെന്നും ഗ്രീന്‍പീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ മേഖലയില്‍ മാത്രം വരുന്ന നഷ്ടമാണിത്. ആരോഗ്യത്തിനായി ജനങ്ങള്‍ ദശലക്ഷങ്ങള്‍ മുടക്കുന്നത് വേറെയും. ജീവവായു മലിനപ്പെടാതെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൗരന്മാരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്ന് ഗ്രീന്‍പീസ് സൗത്ത് ഈസ്റ്റ് ഏഷ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യെബ് സാനോ പറഞ്ഞു.
from mangalam.com https://ift.tt/2Tzd7vK
via IFTTT
No comments:
Post a Comment