ന്യൂഡല്‍ഹി: സാധാരണ ആള്‍ക്കാര്‍ റിട്ടയര്‍ ചെയ്യുന്ന പ്രായത്തില്‍ വീണ്ടും കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുകയാണ് താനെന്നും ആറു മാസമായി പരിശീലനം തുടരുന്നുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. ആറു വര്‍ഷമായി കളിക്കളത്തില്‍ നിന്നും വിലക്ക് നേരിടുകയാണ് ബിസിസിഐ യി നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു. ബിസിസിഐ യുടെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി എടുത്തു കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആജീവനാന്ത വിലക്ക് എടുത്തുമാറ്റിയെങ്കിലും സുപ്രീംകോടതി താരത്തെ കുറ്റവിമുക്തനാക്കിയിട്ടില്ല. പകരം ബിസിസിഐ മൂന്ന് മാസത്തിനകം ശ്രീശാന്തിനുള്ള ശിക്ഷ പുനര്‍നിര്‍ണ്ണയം നടത്തണമെന്നാണ് കോടതി പറഞ്ഞത്. മൂന്നുമാസം കാത്ത് നില്‍ക്കാതെ തന്നെ ബിസിസിഐ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് പ്രതികരിച്ചു. കൂടിവന്നാല്‍ അഞ്ചോ ആറോ വര്‍ഷത്തെ വിലക്കേ ഇനി ബിസിസിഐയ്ക്ക് നല്‍കാന്‍ കഴിയൂ. ഇപ്പോള്‍ തന്നെ താന്‍ ആറു വര്‍ഷമായി വിലക്ക് അനുഭവിച്ചു വരികയാണെന്നും താരം പറഞ്ഞു.
ബിജെപി നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. രാഷ്ട്രീയത്തേക്കാള്‍ താല്‍പര്യം സ്പോര്‍ട്സിനോടാണെന്നും ശ്രീശാന്ത് പറഞ്ഞു. ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ശ്രീശാന്തിന്റെ വിലക്ക് എടുത്തുമാറ്റിയത്. ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടത്. ക്രിമിനൽ കേസും അച്ചടക്ക നടപടികളും രണ്ടും രണ്ടാണെന്നും രണ്ടിനേയും ഒരുപോലെ കാണാനാകില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ വിലയിരുത്തല്‍.
ആജീവനാന്ത വിലക്ക് എന്നത് ഭരണാഘടനാവിരുദ്ധമാണെന്നും അത് ഒരു പൗരനെന്ന നിലയിൽ തന്റെ അവകാശങ്ങൾക്ക് എതിരാണെന്നും കേസിന്റെ വാദത്തിനിടയിൽ ശ്രീശാന്ത് കോടതിയിൽ വാദിച്ചിരുന്നു. വാതുവയ്പ്പ് കേസിൽ പൊലീസ് കൊണ്ടു വന്ന ടെലിഫോൺ രേഖകളും തെളിവുകളും അടിസ്ഥാന രഹിതമാണെന്ന് വിചാരണകോടതി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസഹ്റൂദ്ദീന് വിലക്കേർപ്പെടുത്തിയെങ്കിലും അതു പോലും നിശ്ചിത കാലത്തേക്കായിരുന്നുവെന്നും വിലക്ക് മൂലം മറ്റു അന്താരാഷ്ട്ര മത്സരങ്ങളിലും തനിക്കിപ്പോൾ പങ്കെടുക്കാൻ പറ്റുന്നില്ലെന്നും ശ്രീശാന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി. ഐപിഎൽ വാതുവെപ്പ് കേസിൽ ദില്ലി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും വിലക്ക് തുടരുന്നത് ചോദ്യം ചെയ്ത് ശ്രീശാന്ത് നൽകിയ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയിൽ എത്തിയത്.
from mangalam.com https://ift.tt/2FdvYVt
via IFTTT
No comments:
Post a Comment