ചെന്നൈ: തമിഴ്‌നാട് ചര്‍ച്ച ചെയ്യുന്ന വിഷയമാണ് പൊള്ളാച്ചി കൂട്ടബലാത്സംഗം. വിഷയത്തില്‍ തമിഴ്‌നാട്ടിലെ പ്രമുഖര്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാരിനെയും പോലീസിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ ഹാസന്‍ രംഗത്ത്. ട്വിറ്ററിലൂടെ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരായ പീഡനകുറ്റങ്ങള്‍ ഗൗരവമേറിയ കുറ്റമായി കണ്ടുകൊണ്ട് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുമെന്ന് പറഞ്ഞ തമിഴ്‌നാട് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
''പെണ്‍കുട്ടി കരയുന്നത് കേട്ടപ്പോള്‍ മുതല്‍ മനസ്സ് അസ്വസ്ഥമാണ്. ഒരു 18 - 19 വയസ്സുണ്ടാകും. പെണ്‍കുട്ടിയുടെ ശബ്ദത്തിലുണ്ടായിരുന്ന ഞെട്ടല്‍, ഭയം, സുഹൃത്ത് എന്നുപറഞ്ഞു കൂട്ടിക്കൊണ്ടുവന്നവന്‍ തന്നെ രക്ഷിക്കുമോ എന്നുള്ള തോന്നല്‍ എല്ലാം കണ്ണടയ്ക്കുമ്പോഴെല്ലാം കാതില്‍ കേള്‍ക്കുകയാണ്.
നിര്‍ഭയയ്ക്ക് നടന്ന സംഭവത്തെ കേട്ട് എതിര്‍ത്ത് എല്ലാ ആളുകളും ഒന്നിച്ചു വന്നപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒരു ഉത്തരവ് ഇട്ടിരുന്നു. സ്ത്രീകള്‍ക്കെതിരായ പീഡനകുറ്റങ്ങള്‍ ഗൗരവമേറിയ കുറ്റമായി കണ്ടുകൊണ്ട് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുമെന്നായിരുന്നു ഉത്തരവ്. ആ പെണ്‍കുട്ടിയുടെ പേരില്‍ വോട്ട് നേടി ഭരിക്കുന്ന ഈ ഭരണകൂടം എങ്ങിനെ ഇത്രയധികം ശ്രദ്ധയില്ലായിമ്മയോടെ നടക്കും. പെണ്‍കുട്ടികളുള്ള എല്ലാവര്‍ക്കും വിഷമമാകുന്നല്ലോ. നിങ്ങള്‍ക്ക് വിഷമം തോനുന്നില്ലെ.
കേസ് അന്വേഷിക്കുന്ന എസ്പി മാധ്യമങ്ങളുടെ മുന്നില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് അറിയാതെ പറഞ്ഞു പോലും. ഇരയായ പെണ്‍കുട്ടിയുടെ പേരോ തെളിവുകളോ പുറത്തുവിടരുതെന്ന സുപ്രീം കോടതി ഉത്തരവിനെ ഉദ്യോഗസ്ഥന്‍ തെറ്റിച്ചാലും സര്‍ക്കാര്‍ അനങ്ങാതെ ഇരിക്കുന്നുവെന്നും കമല്‍ കുറ്റപ്പെടുത്തുന്നു. വൈകാതെ തന്നെ പെണ്‍കുട്ടിയുടെ വീഡിയോയും പുറത്തുവരുന്നു.''
സര്‍ക്കാരിനെയും പോലീസിനേയും കുറ്റപ്പെടുത്തിയായിരുന്നു കമലിന്റെ വീഡിയോ. പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പ് നല്‍കുന്നുവെന്ന പറഞ്ഞ ജയലളിതയുടെ ഫോട്ടോ പോക്കറ്റില്‍ വച്ച് രാഷ്ട്രീയക്കാര്‍ സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ ഇതുവരെ എന്തു ചെയ്തുവെന്നു അദ്ദേഹം ചോദിക്കുന്നു.
pic.twitter.com/5OczRUkhbj— Kamal Haasan (@ikamalhaasan) March 14, 2019
from mangalam.com https://ift.tt/2O66rQX
via IFTTT
No comments:
Post a Comment