തിരുവനന്തപുരം: കോട്ടയും സീറ്റുമായി ബന്ധപ്പെട്ട കേസില്‍ കെ എം മാണിയുമായി ഉടക്കി പിരിയേണ്ടിവന്ന പിജെ ജോസഫിന് ഇടുക്കിയുടെ കാര്യത്തിലും തിരിച്ചടി. ഇടുക്കി സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
ഇടുക്കിയും വടകരയും വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. കോട്ടയം സീറ്റിന്റെ കാര്യത്തില്‍ കേരളാകോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്ക പരിഹാരത്തിനായി ജോസഫിന് ഇടുക്കി പരിഗണിക്കും എന്ന് വാര്‍ത്തയുണ്ടായിരുന്നു.
തീരുമാനത്തില്‍ നിന്നും പിന്നോക്കം പോയ കോണ്‍ഗ്രസ് പരമാവധി സീറ്റുകളില്‍ മത്സരിക്കും. ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും മത്സരിക്കുന്ന കാര്യം ഹൈക്കമാന്റാണ് തീരുമാനം എടുക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തേ ഇടുക്കി സീറ്റിന് വേണ്ടി കേരളാകോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും ഒരു സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാട് കോണ്‍ഗ്രസ് കര്‍ശനമായി സ്വീകരിക്കുകയും ചെയ്തിരുന്നു.
കോട്ടയത്ത് മത്സരിക്കാനുള്ള ജോസഫിന്റെ ആവശ്യം തള്ളിയായിരുന്നു കേരളാ കോണ്‍ഗ്രസ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സംഭവം വിവാദമായിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടിട്ടും മാണി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. ഇടുക്കിയില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം നേരത്തേ തന്നെ ജോസഫ് വ്യക്തമാക്കിയതാണ്. വിജയസാധ്യതയുള്ള സീറ്റാണെന്നായിരുന്നു വാദം.
ഇടുക്കിയില്‍ ജോസഫിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പിന്തുണ നല്‍കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി. വടകരയില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാതെ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ.കെ. രമയ്ക്ക് പിന്തുണ കൊടുത്തേക്കുമെന്നും കേട്ടിരുന്നു. എന്നാല്‍ വടകരയും വിട്ടു നല്‍കാന്‍ കഴിയില്ലെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.
യുഡിഎഫ് അനുവദിച്ച കോട്ടയം സീറ്റിന്റെ കാര്യത്തില്‍ മാണിയുമായി ഉടക്കി നില്‍ക്കുന്ന സ്ഥിതിയിലാണ് ജോസഫ്. തര്‍ക്കം യുഡിഎഫിനെ മുഴുവന്‍ ബാധിക്കും എന്ന നിലയില്‍ സമവായത്തിനായി കോണ്‍ഗ്രസ് ജോസഫിനെ ഇടുക്കിയില്‍ പരിഗണിച്ചേക്കും എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നതിനിടയിലാണ് കെപിസിസി അദ്ധ്യക്ഷന്‍ തന്നെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം കോണ്‍ഗ്രസില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടില്ല. നാളെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇടുക്കിയില്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല എന്നാണ് പിജെ ജോസഫ് പറയുന്നത്. ഇടുക്കിയില്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥി പിജെ ജോസഫാണെന്ന് ജോസ് കെ മാണിയും പറയുന്നു.
from mangalam.com https://ift.tt/2OcQcBH
via IFTTT
No comments:
Post a Comment