ഇഞ്ചുറി ടൈമിലെ റാഷ്‌ഫോഡിന്റെ പെനാല്‍റ്റി; രോഷത്തോടെ തെറിവിളിച്ച് നെയ്മര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

ഇഞ്ചുറി ടൈമിലെ റാഷ്‌ഫോഡിന്റെ പെനാല്‍റ്റി; രോഷത്തോടെ തെറിവിളിച്ച് നെയ്മര്‍

ചാമ്പ്യൻസ് ലീഗിൽ നിന്ന് റയൽ മാഡ്രിഡ് പുറത്തായതിന്റെ ഞെട്ടൽ മാറും മുമ്പെ പി.എസ്.ജിയും കളമൊഴിഞ്ഞിരിക്കുന്നു. അവസാന മിനിറ്റിൽ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (വാർ) സഹായത്തോടെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മാർക്കസ് റാഷ്ഫോഡ് പി.എസ്.ജിയക്കെതിരേ മാഞ്ചസ്റ്റർ യുണൈറ്റഡിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലായിരുന്നു റാഷ്ഫോർഡിന്റെ പെനാൽറ്റി ഗോൾ. ഡിയോഗോ ഡാലറ്റിന്റെ കിക്ക് കിംബെപ്പെയുടെ കൈയിൽ തട്ടിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് റാഷ്ഫോർഡ് ലക്ഷ്യത്തിലെത്തിച്ചത്. വാറിന്റെ അടിസ്ഥാനത്തിലാണ് സ്ലൊവേനിയൻ റഫറി ഡാമിർ സ്കോമിന പെനാൽറ്റി അനുവദിച്ചത് പി.എസ്.ജിയുടെ ഈ മത്സരം കാണാൻ സ്റ്റേഡിയത്തിൽ നെയ്മറുമുണ്ടായിരുന്നു. പരിക്ക് മൂലം പുറത്തിരിക്കുന്ന നെയ്മർ ഇഞ്ചുറി ടൈമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുവദിച്ച പെനാൽറ്റിയിൽ തന്റെ രോഷം പ്രകടിപ്പിച്ചു. ആ വാർ തെറ്റായിരുന്നുവെന്ന് നെയ്മർ പറയുന്നു. അത് ഒരിക്കലും പെനാൽറ്റിയല്ല, കിംബെപ്പെ പുറം തിരിഞ്ഞാണ് നിൽക്കുന്നത്. മന:പൂർവമായിരുന്നില്ല ആ ഹാൻഡ്ബോൾ. സംഭവങ്ങൾ സ്ലോ മോഷനിൽ കാണാൻ, ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്ത നാല് പേരെയാണ് വാറിൽ വിധി നിർണയിക്കാൻ നിയമിച്ചിരിക്കുന്നത്. നെയ്മർ വ്യക്തമാക്കി. ഈ പ്രതികരണത്തിന് ശേഷം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അസഭ്യമായ രീതിയിലും നെയ്മർ പോസ്റ്റ് ഇട്ടു. നെയ്മറിന്റെ ഈ വിമർശനത്തിൽ യുവേഫയുടെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്. Neymar is NOT happy 🤬 pic.twitter.com/bP6O2wtdO7 — B/R Football (@brfootball) March 6, 2019 Content Highlights: Neymar in furious handball rant over Man Utd penalty call disgrace


from mathrubhumi.latestnews.rssfeed https://ift.tt/2H3yWOv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages