ലഖ്‌നൗവില്‍ കശ്മീരി കച്ചവടക്കാർക്ക് നേരെ ആക്രമണം;വിശ്വഹിന്ദു ദൾ പ്രവർത്തകൻ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

ലഖ്‌നൗവില്‍ കശ്മീരി കച്ചവടക്കാർക്ക് നേരെ ആക്രമണം;വിശ്വഹിന്ദു ദൾ പ്രവർത്തകൻ അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിലെലഖ്നൗവിൽ കശ്മീരി തെരുവ് കച്ചവടക്കാർക്ക് നേരെ ആക്രമണം.രണ്ട് പേർക്ക് നേരെയാണ് സംഘം ചേർന്ന് ആക്രമണമുണ്ടായത്.ബുധനാഴ്ചയാണ് സംഭവം നടന്നത്. കശ്മീരിൽ നിന്ന് പഴക്കച്ചവടത്തിനെത്തിയവരാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ലഖ്നൗവിലെ തിരക്കേറിയ പൊതുനിരത്തിലാണ് സംഭവം. SHOCKING: Some goons in saffron kurtas throttle, assault a Kashmiri dry fruit seller in Lucknow. Passersby come to rescue of the Kashmiri. Case yet to be registered. Hope @Uppolice @Igrangelucknow @lkopolice register an FIR and jab these goondas at the earliest. pic.twitter.com/zXjI3Anh2n — Prashant Kumar (@scribe_prashant) 6 March 2019 കച്ചവടക്കാരെ കാവി വസ്ത്രമണിഞ്ഞെത്തിയ സംഘം ലാത്തി പോലെയുള്ള വടി ഉപയോഗിച്ച് തല്ലുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് . ബജ് രംഗ് സോങ്കർ എന്നവിശ്വഹിന്ദു ദൾസംഘടനാ പ്രവർത്തകനെപോലീസ് അറസ്റ്റ് ചെയ്തു. വടി ഉപയോഗിച്ച് തല്ലുന്നതും തുടർന്ന് അതിലൊരാൾ മുഖം മറച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. അവിടെ നിന്ന മറ്റെയാളോട് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. കശ്മീരികളായതു കൊണ്ടാണ് തല്ലുന്നതെന്ന് അക്രമികൾ പറയുന്നതും വീഡിയോയിലുണ്ട്. നാട്ടുകാർ ഇടപെട്ടതിനെത്തുടർന്ന്ഇവർ മർദനംഅവസാനിപ്പിച്ചു. കശ്മീർ സ്വദേശികൾ വർഷങ്ങളായി ലഖ്നൗവിൽ വ്യാപാരം നടത്തി വരുന്നവരാണ്. ഡ്രൈ ഫ്രൂട്ട്സ് വിൽപനയുമായി കൊല്ലങ്ങളായി ലഖ്നൗവിൽ താമസിച്ചു വരുന്ന ഇവരുടെ നേർക്കുണ്ടായ ആക്രമണം സാമുദായികമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിലെ പ്രധാനിയായ വിശ്വഹിന്ദു ദളിന്റെ അധ്യക്ഷനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. തന്റെ ഫെയ്സ് ബുക്ക് പേജിൽ വ്യാപാരികളെ ആക്രമിച്ചതിന്റെ വീഡിയോഇയാൾ ഷെയർ ചെയ്യുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്തിരുന്നു. അക്രമത്തെ അപലപിച്ച് നിരവധി പേർ രംഗത്തെത്തി. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് ആക്രമണത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തു. താങ്കളുടെ മുഖ്യമന്ത്രിയുടെ കൈയിലല്ലേ ഭരണം, ഇതിനെതിരെ എന്തെങ്കിലും നടപടി പ്രതീക്ഷിക്കാമോ എന്ന് ഒമർ അബ്ദുള്ള ട്വീറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. Nothing will do more damage to the idea of India in J&K than videos like these. Keep thrashing Kashmiris like this on the streets at the hands of RSS/Bajrang Dal goons & then try to sell the idea of “atoot ang”, it simply wont fly. https://t.co/MYkuEuDLjj — Omar Abdullah (@OmarAbdullah) 7 March 2019 കോൺഗ്രസ്, ആം ആദ്മി, അവാസുദീൻ ഒവൈസി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും ആക്രമണത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം കശ്മീരികൽക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. Content Highlights: 2 Kashmiri Men Thrashed On Busy Lucknow Street


from mathrubhumi.latestnews.rssfeed https://ift.tt/2CiLuxx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages