ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം യുദ്ധം ഒഴിവാക്കിയെന്ന് ഇമ്രാന്‍ ഖാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം യുദ്ധം ഒഴിവാക്കിയെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്:ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കപ്പെട്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കാൻ കഴിഞ്ഞതിനാൽ യുദ്ധം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ തെഹ് രീക് ഇ ഇൻസാഫ് പാർട്ടിയുടെ യോഗത്തിലാണ് ഇമ്രാൻ ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയത്. അഭിനന്ദൻ വർത്തമനെ വിട്ടയച്ച തീരുമാനത്തെക്കുറിച്ച് പാകിസ്താൻ ദേശീയ അസംബ്ലിയിൽ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും വിശദീകരിക്കുകയുണ്ടായി. വിശാല താത്പര്യം മുൻനിർത്തിയാണ് അഭിനന്ദനെ വിട്ടയച്ചത്. അതിലൂടെ സംഘർഷത്തിന് അയവ് വരുത്താനും വ്യക്തതയും കൃത്യതയുമുള്ള സന്ദേശം നൽകാനും കഴിഞ്ഞെന്ന് ഖുറേഷി പറഞ്ഞു. അഭിനന്ദനെ വിട്ടയച്ചതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന്റെ തീവ്രത കുറഞ്ഞെന്ന് പാക് വിദേശകാര്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പുൽവാമ സംഭവത്തിന് പിന്നാലെ ബാലാകോട്ടിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തോടെയാണ് ഇരുരാജ്യങ്ങൾക്കിടയിൽ സംഘർഷം മൂർച്ഛിച്ചത്. അട്ടാരി-വാഗാ അതിർത്തിയിൽ കർതർപുർ ഇടനാഴിയെ സംബന്ധിച്ച് ഈ മാസം 14-ന് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുന്നുണ്ട്. തുടർന്ന് ഇന്ത്യൻ പ്രതിനിധി സംഘം മാർച്ച് 28-ന് ഇസ്ലാമാബാദിലെത്തുമെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. Content Highlights:War averted because of timely, correct decisions: Imran Khan


from mathrubhumi.latestnews.rssfeed https://ift.tt/2XJ2aXL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages