ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രുക്ഷവിമര്‍ശനവുമായി റോ മുന്‍ മേധാവി എ.എസ് ദുലത്. ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മോഡി അങ്ങേയറ്റം വഷളാക്കുകയാണെന്ന് ദുലത് ആരോപിച്ചു. മന്‍മോഹന്‍ സിങും വാജ്‌പേയിയും പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ തീവ്രവാദത്തെ നേരിട്ട രീതി വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മോഡി വിമര്‍ശനം.
മന്‍മോഹന്‍ സിങ് ആയാലും വാജ്‌പേയി ആയാലും വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ചെയ്യാനുള്ളത് നിശബ്ദമായി പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. എന്നാല്‍ മോഡി അതിനെ അങ്ങേയറ്റം വഷളാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപകടകാരികളായ അയല്‍ക്കാരില്‍ നിന്നുണ്ടാകുന്ന പ്രതിസന്ധികളെ ഓരോ പ്രധാനമന്ത്രിയും എങ്ങനെ നേരിട്ടു എന്നതിലാണ് അവരുടെ മഹത്വം. വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കെ നാലോളം തവണ ഈ പ്രതിസന്ധി നേരിട്ടു. 1999ല്‍ അദ്ദേഹം കാര്‍ഗില്‍ യുദ്ധവും നേരിട്ടു. അതേവര്‍ഷം തന്നെ ഇന്ത്യയുടെ വിമാനം റാഞ്ചി. 2001ല്‍ പാര്‍ലമെന്റ് ആക്രമിക്കപ്പെട്ടു. എന്നിട്ടും അദ്ദേഹം പ്രകോപനം ഒഴിവാക്കുകയായിരുന്നുവെന്ന് ദുലത് പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണമടക്കം പല പ്രതിസന്ധി ഘട്ടങ്ങളും മന്‍മോഹന്‍ സിങ്ങിനും നേരിടേണ്ടി വന്നു. അങ്ങനെ നേക്കിയാല്‍ മോഡി ഭാഗ്യവാനാണ്. അദ്ദേഹം അനുഭവിച്ച വലിയ പ്രശ്‌നം പുല്‍വാമ മാത്രമാണ്. ഭീകരവാദം ഉള്‍പ്പെടെ എല്ലാ വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന ഇമ്രാന്‍ ഖാന്റെ പ്രതികരണം താല്‍പ്പര്യമുണര്‍ത്തുന്നതാണ്. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ മുന്നോട്ട് വച്ച ചര്‍ച്ചയുടെ ഉപാധി ഇന്ത്യ സ്വീകരിക്കണമെന്നും ദുലത് പറഞ്ഞു.
from mangalam.com https://ift.tt/2BTYSHR
via IFTTT
No comments:
Post a Comment