ഭീകര സംഘടനകള്‍ക്ക് ഇടം നല്‍കുന്നവര്‍ അത് അവസാനിപ്പിക്കണം: ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ സുഷ്മ സ്വരാജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

ഭീകര സംഘടനകള്‍ക്ക് ഇടം നല്‍കുന്നവര്‍ അത് അവസാനിപ്പിക്കണം: ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ സുഷ്മ സ്വരാജ്

അബുദാബി: ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനവേദിയില്‍ പാകിസ്താനെ പേരെടുത്ത് പറയാതെ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന്റെ വിമര്‍ശനം. മാനവികതയുടെ സംരക്ഷണമാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ ഭീകരര്‍ക്ക് ഇടവും പണവും നല്‍കുന്ന രാജ്യങ്ങളോട് അത് അവസാനിപ്പിക്കാന്‍ പറയണം. അവരുടെ മണ്ണിലെ ഭീകര താവളങ്ങള്‍ ഇടിച്ചുനിരത്തണമെന്നും സുഷ്മ ആവശ്യപ്പെട്ടു.

താന്‍ വരുന്നത് മഹാത്മഗാന്ധിയുടെ നാട്ടില്‍ നിന്നാണ്. അദ്ദേഹത്തിന്റെ എല്ലാ പ്രാര്‍ത്ഥനകളും അവസാനിക്കുന്നത് 'ശാന്തി' മന്ത്രത്തോടെയാണ്. എല്ലാവര്‍ക്കും സമാധാനമാണ് നല്‍കുന്നത്. ഇസ്ലാമിക രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും സുസ്ഥിരതയും സമാധാനവും സൗഹാര്‍ദ്ദവും സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും ആശംസിക്കുകയാണ്. ഇസ്ലാമിക രാജ്യങ്ങളോട് തന്റെ എല്ലാ പിന്തുണയും ഐക്യദാര്‍ഡ്യവും പ്രകടിപ്പിക്കുന്നതായും സുഷ്മ സ്വരാജ് പറഞ്ഞു. സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

മേഖലയില്‍ വൈരൂപ്യം സൃഷ്ടിക്കുന്നതാണ് ഭീകരവാദം. ഭീകരതയ്‌ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരായ നടപടിയല്ല. ഇസ്ലാം അര്‍ത്ഥമാക്കുന്നത് സമാധാനമാണ്. എല്ലാ മതങ്ങളും സമാധാനത്തിനു വേണ്ടിയാണ് നിലനില്‍ക്കുന്നത്. ഭീകരവാദം മനുഷ്യജീവനുകളെ ഇല്ലാതാക്കുന്നു. പ്രദേശങ്ങളെ അസ്ഥിരമാക്കുന്നു. ലോകത്തില്‍ വലിയ നാശനഷ്ടമുണ്ടാക്കുന്നു. ഭീകരവാദം അടുത്തനാളുകളില്‍ വര്‍ധിച്ചുവരികയാണെന്നും സുഷ്മ സ്വരാജ് ചൂണ്ടിക്കാട്ടി.

അതിനിടെ, സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വിട്ടുനിന്നു. സുഷ്മ സ്വരാജിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിലുള്ള വിയോജിപ്പായിരുന്നു ഇതിനു പിന്നില്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ സുഷ്മ സ്വരാജിനെ ധാര്‍മ്മികമായി ഒരവകാശവുമില്ലെന്ന് ഖുറേഷി പ്രതികരിച്ചു. സമ്മേളനത്തില്‍ ഖുറേഷിക്കു പകരം നയതന്ത്ര പ്രതിനിധികളായിരിക്കും പങ്കെടുക്കുക.



from mangalam.com https://ift.tt/2EpKmYU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages