സ്വന്തം രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തരുത്: പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

സ്വന്തം രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തരുത്: പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രി

കന്യാകുമാരി: ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നോടുള്ള വെറുപ്പിന്റെ തുടര്‍ച്ചയായി രാജ്യത്തോട് വെറുപ്പ് കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഈ അവസരത്തില്‍ അവര്‍ സൈന്യത്തിനൊപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കണം. സ്വന്തം രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ രാജ്യത്തെ ദുര്‍ബലമാക്കരുത്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ആദ്യം ഇന്ത്യക്കാരനാകണം. തിരഞ്ഞെടുപ്പില്‍ അഴിമതിയും കള്ളപ്പണവും ചര്‍ച്ച ചെയ്യാമെന്നും മോഡി പറഞ്ഞു. കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവേയാണ് പ്രതിപക്ഷത്തിന് മറുപടിയുമായി മോഡി എത്തിയത്. വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താന്റെ പിടിയിലായിരിക്കേ മോഡി രാഷ്ട്രീയ റാലികള്‍ നടത്തുന്നതിനെ പ്രതിപക്ഷ കക്ഷികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളയാളാണ്. അതില്‍ തനിക്ക് അഭിമാനമുണ്ട്. രാജ്യത്തിന്റെ ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും തമിഴ്‌നാട്ടില്‍ നിന്നാണെന്നതിലും തനിക്ക് അഭിമാനമുണ്ടെന്നും മോഡി പറഞ്ഞു. ഇതാദ്യമായാണ് അഭിനന്ദന്‍ വര്‍ധമാന്റെ പേര് പരസ്യമായി എടുത്ത് പറഞ്ഞ് മോഡി സംസാരിക്കുന്നത്.

രാജ്യം ഏറെക്കാലമായി ഭീകരതയെ നേരിടുന്നു. ഭീകരവാദം നടത്തുന്നവരെ മുന്‍പെങ്ങും നല്‍കാത്ത വിധം ശിക്ഷിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മുംബൈ ആക്രമണം നടന്നു. എന്നാല്‍ അതിനെതിരെ ഒന്നും ചെയ്തില്ല. ഉറി, പുല്‍വാമ ആക്രമണങ്ങള്‍ നടന്നതിനു ശേഷം നമ്മുടെ ധീരസൈനികരുടെ നടപടി എന്തായിരുന്നുവെന്ന് നോക്കൂ. മുംബൈ ആക്രമണത്തിനു ശേഷം തിരിച്ചടി കൊടുക്കാന്‍ വ്യോമസേന തയ്യാറായിരുന്നുവെങ്കിലും യു.പി.എ സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സൈ്യത്തിന് എന്തുംചെയ്യാന്‍ അധികാരം നല്‍കിയിരിക്കുകയാണ്. അതാണ് പുതിയ ഇന്ത്യ-മോഡി പറയുന്നു.

ഇന്ത്യന്‍ സേനയുടെ ശക്തി തെളിയിക്കുന്നതാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. സേനകളെ താന്‍ അഭിവാദ്യം ചെയ്യുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ സമയത്ത് പ്രതിപക്ഷ കക്ഷികള്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നു. അവര്‍ രാജ്യത്തെ പിന്തുണയ്ക്കുന്നില്ല.

ചില ആളുകളുടെ പ്രസ്താവനകള്‍ പാകിസ്താനെ സഹായിക്കുന്നതും ഇന്ത്യയെ മുറിപ്പെടുത്തുന്നതുമാണ്. ഇത്തരക്കാരുടെതിന് സമാനമായ പ്രസ്താവനകള്‍ പാകിസ്താന്‍ പാലമെന്റിലും പാകിസ്താന്‍ റേഡിയോയിലും കേട്ടു. അവര്‍ നമ്മുടെ സൈനിക സേനകളെ പിന്തുണയ്ക്കുകയാണോ സംശയിക്കുകയാണോ ചെയ്യുന്നത്.- മോഡി ചോദിക്കുന്നു.



from mangalam.com https://ift.tt/2IY4rLJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages