വീരപുത്രന് മാതൃഭൂമിയിലേക്ക് മടക്കം... ചീറ്റിപ്പോയ പാക് നുണബോംബ്.... മൈക്കല്‍ ജാക്‌സണ്‍ വിവാദത്തില്‍... പ്രധാന വാര്‍ത്തകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

വീരപുത്രന് മാതൃഭൂമിയിലേക്ക് മടക്കം... ചീറ്റിപ്പോയ പാക് നുണബോംബ്.... മൈക്കല്‍ ജാക്‌സണ്‍ വിവാദത്തില്‍... പ്രധാന വാര്‍ത്തകള്‍

അഭിനന്ദന്‍ ഉടന്‍ വാഗയിലെത്തും; അതിര്‍ത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് റദ്ദാക്കി; മോചനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി

ഇസ്ലാമാബാദ്: ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. രാജ്യത്ത് ബോംബിടുന്നതിനു വേണ്ടി അഭിനന്ദന്‍ പാകിസ്താന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ചെയ്തിരിക്കുന്നത് പാകിസ്താനെതിരായ കുറ്റകൃത്യമാണെന്നും അതില്‍ വിചാരണ നേരിടണമെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.
[IMG]

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാട്ടിയത് സ്വന്തം വിമാനത്തിന്റെ ഭാഗം; ഇന്ത്യാക്കാരന്‍ എന്ന പറഞ്ഞ് പിടിച്ചതും നാട്ടുകാര്‍ കൈകാര്യം ചെയ്തതും എഫ്-16 വിമാനത്തിന്റെ പൈലറ്റിനെ തന്നെ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചില്ലെന്നും വെടിവെച്ചിട്ടത് തങ്ങളുടെ എഫ് 16 വിമാനമല്ലെന്നും സ്ഥാപിക്കാന്‍ പാകിസ്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം കലാശിച്ചത് അബദ്ധത്തില്‍. ചെയ്ത വേലകളെല്ലാം ഇന്ത്യന്‍ സേന തുറന്നു കാട്ടുകയും എല്ലാം തകിടം മറിക്കുകയും ചെയ്തതോടെ എല്ലാം ഒടുവില്‍ അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു.
[IMG]

മന്‍മോഹനും വാജ്‌പേയിയും മാതൃക; മോഡി സംഘര്‍ഷം വഷളാക്കുകയാണെന്ന് റോ മുന്‍ മേധാവി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രുക്ഷവിമര്‍ശനവുമായി റോ മുന്‍ മേധാവി എ.എസ് ദുലത്. ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മോഡി അങ്ങേയറ്റം വഷളാക്കുകയാണെന്ന് ദുലത് ആരോപിച്ചു. മന്‍മോഹന്‍ സിങും വാജ്‌പേയിയും പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ തീവ്രവാദത്തെ നേരിട്ട രീതി വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മോഡി വിമര്‍ശനം.
[IMG]

മൈക്കല്‍ ജാക്‌സണ്‍ ഏഴു വയസ്സുമുതല്‍ നൂറുകണക്കിന് പ്രാവശ്യം ലൈംഗിക ഇരയാക്കിയെന്ന്; ആരോപണവുമായി രണ്ട് യുവാക്കള്‍

ന്യൂയോര്‍ക്ക്: ലോകത്തുടനീളം ആരാധകരുള്ള പോപ്പ് രാജകുമാരന്‍ മൈക്കല്‍ ജാക്‌സണ്‍ നൂറു കണക്കിന് പ്രാവശ്യം ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ടന്ന ആരോപണം ഉയര്‍ത്തി യുവാക്കള്‍ രംഗത്ത്. വേഡ് റോബ്‌സണ്‍ എന്ന 36 കാരനും ജെയിംസ് സേഫ്ചക്ക് എന്ന 40 കാരനുമാണ് രംഗത്ത് വന്നിട്ടുള്ളത്. ഏഴൂ വയസ്സു മുതല്‍ ആക്രമണം പതിവായിരുന്നെന്നും 14 വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും റോബ്‌സണ്‍ പറയുമ്പോള്‍ 10 മുതല്‍ 14 വയസ്സ് വരെ ലൈംഗിക പീഡനത്തിന് ജാക്‌സണ്‍ ഇരയാക്കിയെന്നാണ് സേഫ്‌ചെക്ക് പറയുന്നത്.
[IMG]

ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെട്ടു: സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യാ- പാകിസ്താന്‍ സംഘര്‍ഷം ഇല്ലാതാക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയെന്ന വെളിപ്പെടുത്തലുമായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കളുമായി ഫോണില്‍ ഏറെനേരം സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവരങ്ങള്‍ കൈമാറുന്നതിനും സംഘര്‍ഷം വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള ഒരു നടപടിയും ഉണ്ടാകാതിരിക്കാന്‍ ഇരുകൂട്ടരേയും പ്രോത്സാഹിപ്പിച്ചുവെന്നും പോംപെയോ പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ താന്‍ നടത്തിയ പരിശ്രമങ്ങളെ കുറിച്ച് വിയറ്റ്‌നാമിലെ ഹനോയില്‍ നിന്നും വാഷിംഗ്ടണിലേക്ക് പുറപ്പെടവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പോംപെയോ.



from mangalam.com https://ift.tt/2IIOSXP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages