കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ കിരീടമോഹവുമായി ചെന്നൈ സിറ്റിയും കൊൽക്കത്താ വമ്പൻമാരായ ഈസ്റ്റ് ബംഗാളും ശനിയാഴ്ച കലാശപ്പോരിനിറങ്ങുന്നു. ചെന്നൈ സിറ്റി സ്വന്തം തട്ടകത്തിൽ മിനർവാ പഞ്ചാബിനെ നേരിടുമ്പോൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ, ഗോകുലം കേരളയുമായി ഏറ്റുമുട്ടും. വൈകീട്ട് അഞ്ചിനാണ് രണ്ടു മത്സരങ്ങളും. ഇത്തവണയും ഐ ലീഗിൽ പുതുയ കിരീടാവകാശി പിറക്കും. തുടക്കക്കാരായ ചെന്നൈ സിറ്റി ചാമ്പ്യൻപട്ടത്തോടെ ഇന്ത്യൻ ഫുട്ബോളിൽ മേൽവിലാസം ഉറപ്പിക്കാനുള്ള പുറപ്പാടിലാണ്. പട്ടികയിൽ 40 പോയന്റുമായി മുന്നിലുള്ള ചെന്നൈക്ക് മിനർവയെ കീഴടക്കിയാൽ കിരീടം ഉറപ്പിക്കാം. 39 പോയന്റുമായി തൊട്ടുപിന്നിലുള്ള ഈസ്റ്റ് ബംഗാളിന് ചാമ്പ്യന്മാരാവാൻ ഗോകുലത്തെ തോൽപ്പിക്കുകയും ചെന്നൈ, മിനർവയോട് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യണം. കന്നിക്കിരീടം ഈസ്റ്റ് ബംഗാളിന് ഐ ലീഗ് കിട്ടാക്കനിയാണ്. മിനർവയെ കഴിഞ്ഞമത്സരത്തിൽ തോൽപ്പിച്ചാണ് (10) ഈസ്റ്റ് ബംഗാൾ കിരീടപ്രതീക്ഷ നിലനിർത്തിയത്. അതിനുമുമ്പ് നടന്ന കളികളിൽ ചർച്ചിൽ ബ്രദേഴ്സിനോടും ഐസോളിനോടും സമനില വഴങ്ങിയത് കൊൽക്കത്താ ടീമിന് തിരിച്ചടിയായി. ലീഗിൽ ഒമ്പത് ഗോൾ നേടിയ വിദേശതാരം എന്റിക് എസ്ക്യുഡയുടെ ഫോമിലാണ് ഈസ്റ്റ് ബംഗാൾ മുന്നേറ്റനിരയുടെ പ്രതീക്ഷകൾ. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും എന്റിക് ഗോൾ കണ്ടെത്തിയിരുന്നു. എന്നാൽ, മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിന് സസ്പെൻഷൻകാരണം മത്സരം നഷ്ടമാവും. ലക്ഷ്യം സൂപ്പർ കപ്പ് മികച്ച തുടക്കത്തിനുശേഷം മങ്ങിപ്പോയ ഗോകുലം കഴിഞ്ഞ മത്സരത്തിൽ നെറോക്കയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തോൽപ്പിച്ച് തരംതാഴ്ത്തൽ ഭീഷണി മറികടന്നിരുന്നു. ഈസ്റ്റ് ബംഗാളിനെ കീഴടക്കി സൂപ്പർ കപ്പിന് ആത്മവിശ്വാസം നേടുകയാണ് ഗോകുലത്തിനുമുന്നിലുള്ള ലക്ഷ്യം. ട്രിനിഡാഡ് സ്ട്രൈക്കർ മാർക്കസ് ജോസഫിന്റെ ഗോളടിമികവിലാണ് ആതിഥേയരുടെ പ്രതീക്ഷകൾ. എട്ടുകളികളിൽനിന്ന് ആറുഗോളുകളാണ് മാർക്കസ് സ്വന്തമാക്കിയത്. മിനർവ കാക്കണം ഇത്തവണത്തെ കറുത്തകുതിരകളായ ചെന്നൈ സിറ്റി പട്ടികയിൽ പത്താമതുള്ള മിനർവ പഞ്ചാബിനെതിരേ വിജയംനേടി കിരീടം ചൂടുമെന്നുന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചർച്ചിൽ ബ്രദേഴ്സിനോട് കഴിഞ്ഞ കളിയിലേറ്റ അപ്രതീക്ഷിത തോൽവിയാണ് (32) ചെന്നൈ ടീമിന്റെ കിരീടപ്പോരാട്ടം അവസാന കളിയിലേക്ക് നീട്ടിയത്. Content Highlights:Chennai City, East Bengal Eye Title Win on Final Day of I-League
from mathrubhumi.latestnews.rssfeed https://ift.tt/2UrFSrN
via
IFTTT
No comments:
Post a Comment