മാവോവാദി-പോലീസ് ഏറ്റുമുട്ടൽ : ആദ്യം വെടിയുതിർത്തതാര്? വിവാദം മുറുകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

മാവോവാദി-പോലീസ് ഏറ്റുമുട്ടൽ : ആദ്യം വെടിയുതിർത്തതാര്? വിവാദം മുറുകുന്നു

ഉപവൻ റിസോർട്ടിലെത്തിയ മാവോവാദികൾ. നീലക്കള്ളി ഷർട്ട് ധരിച്ചയാളാണ് സി പി ജലീൽ. സമീപത്ത് മുഖംമൂടി ധരിച്ചയാളുടെ കയ്യിൽ തോക്ക് കാണാം. കല്പറ്റ: വയനാട്ടിലെ സ്വകാര്യ റിസോർട്ടിലുണ്ടായ പോലീസ്-മാവോവാദി ഏറ്റുമുട്ടലിനെച്ചൊല്ലി വിവാദം കനക്കുന്നു. മാവോവാദികളാണ് ആദ്യം വെടിയുതിർത്തതെന്നും ആത്മരക്ഷാർഥമാണ് പോലീസ് തിരിച്ച് വെടിവെച്ചതെന്നും ഐ.ജി. ബൽറാം കുമാർ ഉപാധ്യായ പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായി റിസോർട്ട് ജീവനക്കാരുടെ വീഡിയോ പുറത്തുവന്നതോടെ പോലീസ് വാദം പൊളിഞ്ഞു. പോലീസാണ് ആദ്യം വെടിവെച്ചതെന്ന രീതിയിൽ റിസോർട്ട് മാനേജർ കെ.ടി. രഞ്ജിത്ത് പറയുന്ന വീഡിയോ വെള്ളിയാഴ്ച രാവിലെയാണ് മാധ്യമങ്ങൾക്കു കിട്ടിയത്. ബുധനാഴ്ച രാത്രിയാണ് ലക്കിടിയിലെ ഉപവൻ റിസോർട്ടിലെത്തിയ മാവോവാദികളും തണ്ടർബോൾട്ടും ഏറ്റുമുട്ടിയത്. വെടിവെപ്പിൽ സി.പി.ഐ. മാവോയിസ്റ്റ് കബനി, നാടുകാണി ദളങ്ങളിലെ നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടിരുന്നു. ഭക്ഷണവും പണവും ആവശ്യപ്പെട്ടാണ് രണ്ടു മാവോവാദികൾ റിസോർട്ടിലെത്തിയതെന്ന് വീഡിയോയിൽ റിസോർട്ട് മാനേജർ പറയുന്നുണ്ട്. 10,000 രൂപ നൽകിയശേഷം ഭക്ഷണം തയ്യാറാക്കാനായി സമയമെടുത്തു. ആ സമയം, തോക്കേന്തിയ കുറച്ച് പോലീസുകാർ വന്നു, വെടിവെപ്പ് തുടങ്ങി. എങ്ങനെ പോലീസ് എത്തിയെന്നറിയില്ല. വെടിവെപ്പ് തുടങ്ങിയപ്പോൾ, പണം അവരുടെ കൈയിലുണ്ടായിരുന്നു. അതെടുത്ത് റിസപ്ഷനിലൂടെയാണ് മാവോവാദികൾ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതെന്നും റിസോർട്ട് മാനേജർ പറഞ്ഞു. മാവോവാദികൾ മാന്യമായാണ് പെരുമാറിയതെന്ന് റിസോർട്ടിലെ ജീവനക്കാരൻ സി. ഫിറോസ് പറഞ്ഞു. അവിടെവന്ന അതിഥികളോടും മാന്യമായാണ് അവർ പെരുമാറിയത്. പണത്തിനാണ് വന്നതെന്നും ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും പറഞ്ഞതായും ഫിറോസ് പറയുന്നു. വ്യാജ ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടതെന്ന് കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും ആരോപണമുന്നയിച്ച സാഹചര്യത്തിൽ പുറത്തുവന്ന വീഡിയോ പോലീസിനെ പ്രതിരോധത്തിലാക്കി. ഇതിനിടെ നേരത്തേ പറഞ്ഞ കാര്യങ്ങൾ നിഷേധിച്ചുകൊണ്ട് റിസോർട്ട് മാനേജരുടെ രണ്ടാമത്തെ വീഡിയോ പുറത്തുവന്നു. പോലീസ് വന്നശേഷമാണ് വെടിവെപ്പുണ്ടായതെന്നാണ് താൻ പറഞ്ഞതെന്നും പോലീസാണ് ആദ്യം വെടിവെച്ചതെന്ന് താൻ ഉദ്ദേശിക്കുകയോ പറയുകയോ ചെയ്തിട്ടില്ലെന്നും ഈ വീഡിയോയിൽ രഞ്ജിത്ത് പറഞ്ഞു. സംഭവം നടക്കുമ്പോൾ താൻ റിസോർട്ടിലുണ്ടായിരുന്നില്ല. സമീപത്തെ വീട്ടിലായിരുന്നു. മാവോവാദികളാണ് ആദ്യം വെടിയുതിർത്തതെന്നാണ് അവിടെയുള്ളവർ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. ഈ വീഡിയോ പോലീസ് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. മൂന്നിടത്ത് വെടിയേറ്റു; തല തുളച്ച് വെടിയുണ്ട കോഴിക്കോട്/കല്പറ്റ: ഏറ്റുമുട്ടലിൽ മരിച്ച മാവോവാദി സി.പി.ജലീലിന്റെ ശരീരത്തിൽനിന്ന് മൂന്ന് വെടിയുണ്ടകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തലയ്ക്ക് പിന്നിലായി രണ്ടും ഇടത് ചുമലിൽ ഒന്നും. തലയ്ക്കേറ്റ വെടിയാണ് മരണകാരണമെന്ന് ഫൊറൻസിക് അധികൃതർ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫൊറൻസിക് വിഭാഗം പ്രൊഫസറും വകുപ്പുമേധാവിയുമായ ഡോ.കെ. പ്രസന്നൻ, അസി. പ്രൊഫസർമാരായ ഡോ. എസ്. കൃഷ്ണകുമാർ, ഡോ. ടി.എം. പ്രജിത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റുമോർട്ടം പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചു. ബന്ധുക്കൾക്ക് കൈമാറിയ ജലീലിന്റെ മൃതദേഹം പിന്നീട് മലപ്പുറത്തെ വീടിനോട് ചേർന്ന് സംസ്കരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2IZu6TX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages