പട്ന: മഹാസഖ്യത്തിൽ നിന്ന് പിന്മാറി ബിജെപിക്കൊപ്പം സഖ്യം ചേർന്ന് സർക്കാരുണ്ടാക്കുന്നതിന് മുൻപ് നിതീഷ് കുമാർ ജനവിധി തേടണമായിരുന്നുവെന്ന് ജെഡിയു ഉപാധ്യക്ഷനും തിരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രശാന്ത് കിഷോർ. ഒരു ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ രാഷ്ട്രീയ മറുകണ്ടം ചാടലിനെ പരോക്ഷമായി വിമർശിച്ച പ്രശാന്ത് കിഷോറിന്റെ വീഡിയോ പാർട്ടിയിലും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. ബിഹാറിന്റെ താത്പര്യം മുൻനിർത്തി എടുത്ത തീരുമാനം ശരിയായിരിക്കാം. എന്നാൽ അതിന് സ്വീകരിച്ച മാർഗത്തോട് എനിക്ക് യോജിക്കാനാകില്ല. ഇത് മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായത്തിന് ഒരു മാറ്റവുമില്ല-അദ്ദേഹം പറഞ്ഞു. ആർജെഡിക്കും കോൺഗ്രസിനും ഒപ്പം മഹാസഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടാണ് ജെഡിയു അധികാരത്തിലെത്തിയത്. എന്നാൽ ആർജെഡിയുമായുള്ള ഭിന്നതയ്ക്കൊടുവിൽ മഹാസഖ്യം വിട്ട് ഒറ്റ രാത്രി കൊണ്ട് ജെഡിയു ബിജെപി ചേരിയിലെത്തുകയായിരുന്നു. ഈ ചേരിമാറ്റത്തിന് മുൻപ് തിരഞ്ഞെടുപ്പിനെ നേരിടണമായിരുന്നു എന്നാണ് പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടത്. ജെഡിയു നേതാക്കളും പ്രശാന്ത് കിഷോറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. Content highlights:Prashant Kishor, JDU, Nitish kumar
from mathrubhumi.latestnews.rssfeed https://ift.tt/2H93a2E
via
IFTTT
No comments:
Post a Comment