തിരുവനന്തപുരം: ലോക്സഭാതെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുമുന്നണിക്ക് മികച്ചവിജയമുണ്ടാകുമെന്ന് വി.എസ്.അച്ചുതാനന്ദൻ. ഇത്തവണയും സമ്പത്തിന് മികച്ച വിജയം നേടാൻ സാധിക്കട്ടേയെന്ന് വി.എസ്.ആശംസകൾ നേർന്നു. ഇത്തവണയും ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയത്തിനായി കച്ചമുറുക്കുകയാണ് ആറ്റിങ്ങലിൽ നിന്നും എ.സമ്പത്ത്. മണ്ഡലം പിടിക്കാൻ അനുഗ്രഹം തേടി സമ്പത്ത് വി.എസിനെ സമീപിക്കുകയായിരുന്നു. ഇടതുമുന്നണിക്ക് മികച്ചവിജയമുണ്ടാകുമെന്നും ഇത്തവണയും ഇടത് സ്ഥാനാർത്ഥികൾക്കായി പ്രചരണ രംഗത്തുണ്ടാകുമെന്നും വി.എസ്.പറഞ്ഞു. Content Highlights:A Sampath Meets VS Achuthanandan
from mathrubhumi.latestnews.rssfeed https://ift.tt/2O0XEzq
via
IFTTT
No comments:
Post a Comment