പെരിയ: പെരിയയിൽ ഇരട്ടക്കൊലപാതകത്തിന് ഇരയായ കൃപേഷിന്റേയും ശരത്ത് ലാലിന്റേയും കുടുംബങ്ങൾക്ക് നീതി കിട്ടണമെന്ന് രാഹുൽഗാന്ധി. ശരത്ത്ലാലിനും കൃപേഷിനും നീതികിട്ടണമെന്നും കൊലയാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും രാഹുൽഗാന്ധി പറഞ്ഞു. കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ത്ലാലിന്റേയും വീടുകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി. അതേ സമയം കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുകയാണെങ്കിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് രാഹുൽഗാന്ധി പറഞ്ഞതായും കൃപേഷിന്റെ പിതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. Content Highlights:Rahulgandhi Visists Periya Double Murder Case Victims House
from mathrubhumi.latestnews.rssfeed https://ift.tt/2FelKEp
via
IFTTT
No comments:
Post a Comment