കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ഉൾപ്പെടെ യുഡിഎഫിന്റെ എല്ലാ സീറ്റുകളും ജയിക്കുക എന്നുള്ളതാണ് ഞങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ള നിർദ്ദേശമെന്ന് കേരളാ കോൺഗ്രസ് എം നേതാവ് മോൻസ് ജോസഫ് എംഎൽഎ. യുഡിഎഫ് നേതൃത്വത്തിന്റെ മുമ്പിൽ പ്രത്യകിച്ച് കോൺഗ്രസ് നേതൃത്വത്തിന്റെ മുമ്പിൽ കേരളാ കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പിജെ ജോസഫിന്റെ നേതൃത്വത്തിൽ ഞങ്ങൾ ഈ കാര്യങ്ങൾ ഉൾപ്പെടെയുള്ളവ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃത്വം കൂട്ടായി ആലോചിച്ചതിന് ശേഷം കോൺഗ്രസ് പാർട്ടിയും ചർച്ച ചെയ്തതിന് ശേഷം തൃപ്തികരമായ ധാരണയിലെത്താമെന്നാണ് കോൺഗ്രസ് അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തൃപ്തികരമായ നിലയിൽ എല്ലാവരും പ്രവർത്തിച്ചുപോകുന്നതിനും യുഡിഎഫിന്റെ വിജയം ഉറപ്പാക്കുന്നതിനും വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആലോചിച്ച് ഒരു ധാരണയിലെത്താമെന്നാണ് അതിന് വേണ്ട കാര്യങ്ങൾ എല്ലാവരുമായും കൂടിയാലോചിച്ചുകൊണ്ട് അറിയിക്കാം എന്നാണ് കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കൾ അറിയിച്ചിട്ടുള്ളത്. ഞങ്ങൾ അതിൽ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വം രണ്ടുദിവസത്തെ സമയം പറഞ്ഞിട്ടുണ്ട്. അവരുടെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാഹുൽഗാന്ധിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുകയാണ്. അതിൽ ഞങ്ങളുടെ പാർട്ടിയുടേതായുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉൾപ്പെടെ ചൂണ്ടിക്കാണിച്ചപ്പോൾ അക്കാര്യങ്ങളും പരിശോധിക്കാം, മുന്നണിയുടെ നേതൃത്വത്തിൽ നിൽക്കുന്ന പ്രധാനപ്പെട്ട നേതാക്കളെന്ന നിലയിൽ യുഡിഎഫിന്റെ വിജയത്തിന് വേണ്ടി എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ട് എല്ലാ സീറ്റുകളും വിജയിപ്പിക്കുന്ന സാഹചര്യമൊരുക്കാൻ ആവശ്യമായ ഇടപെടൽ നടത്തി കാര്യങ്ങൾ പരിഹരിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. ഞങ്ങളത് വിശ്വാസത്തിലെടുക്കുകയാണ്. കെ.എം മാണിയും ജോസ് കെ മാണിയും ഒപ്പം ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ തടസമില്ല. ചില അഭിപ്രായ വ്യത്യാസങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതെല്ലാ പാർട്ടികളും ഉണ്ടാകുന്നതാണ്. കേരളാ കോൺഗ്രസിലും ഞങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങളുണ്ട്. അക്കാര്യങ്ങളിലെല്ലാം പാർട്ടിപരമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന നിലപാടാണ് ഇപ്പോഴും സ്വീകരിച്ചിട്ടുള്ളത്. അതിൽ നിന്നും വ്യത്യസ്തമായി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ ഞങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പാർലമെന്ററി പാർട്ടിയിലും സ്റ്റിയറിങ് കമ്മിറ്റിയിലും എടുത്ത ഒരു പൊതുനിലപാട് എല്ലാവർക്കുമറിയാം. പിജെ ജോസഫിന്റെ സ്ഥാനാർഥിത്വം ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് ഉൾപ്പെടെ അത് സ്റ്റിയറിങ് കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഞങ്ങൾ പാർട്ടി ചെയർമാൻ കെ.എം മാണിയെ ചുമതലപ്പെടുത്തി കാര്യങ്ങൾ പരിഹരിക്കുന്നതിനുള്ള നല്ല തീരുമാനമാണ് എടുത്തത്. അതിന് ശേഷമുണ്ടായ ചില സംഭവ വികാസങ്ങളാണ് പിന്നീട് ഉണ്ടായ തീരുമാനത്തിന് പിന്നിലെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. അത് നീതി നിഷേധിക്കപ്പെട്ട സാഹചര്യം സംഭവിച്ചുവെന്നത് മാധ്യമങ്ങൾക്കടക്കം എല്ലാവർക്കും അറിയാം. ഞങ്ങൾ ഇപ്പോൾ ഉന്നയിച്ചിട്ടുള്ളത് നീതിപൂർവമായി ഇക്കാര്യങ്ങൾ അന്വേഷിക്കുവാനും പിജെ ജോസഫിനടക്കം നീതിപൂർവം പരിഗണന ലഭിക്കുവാനും ഉള്ള സാഹചര്യം ഉണ്ടാകണം എന്ന ആവശ്യമാണ് ഞങ്ങൾ ഉന്നയിച്ചിട്ടുള്ളത്. തീർച്ചയായിട്ടും അതിന് എല്ലാവരുടെയും സഹകരണം വേണം. കേരളാ കോൺഗ്രസ് എം ചെയർമാൻ കെ. എം മാണിയുടെ നേതൃത്വത്തിൽ പാർട്ടി തലത്തിൽ ചർച്ച ചെയ്ത് പരിഹരിച്ചുപോയിട്ടുള്ള മുൻകാല കീഴ്വഴക്കം നിലനിൽക്കുമ്പോൾ ഐക്യ കേരളാ കോൺഗ്രസ് എന്ന നിലയിൽ മറ്റ് പ്രശ്നങ്ങളിലേക്ക് പോകരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. യുഡിഎഫിന്റെ വിജയമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മറ്റ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്ത് പരിഹരിക്കുക എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ അത്തരം ചർച്ചകളിലേക്കൊന്നും കടന്നിട്ടില്ല. കോൺഗ്രസിനെ മുന്നിൽ നിർത്തി കോട്ടയം സീറ്റ് പിടിക്കാനുള്ള ഒരു നീക്കവും നടത്തിയിട്ടില്ലെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി മോൻസ് ജോസഫ് പറഞ്ഞു. അത്തരം പ്രചരണങ്ങൾക്ക് ഒരടിസ്ഥാനവുമില്ല. കോട്ടയം കേരളാ കോൺഗ്രസിന്റെ സീറ്റാണ്. അവിടെ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കട്ടേയെന്ന് കോൺഗ്രസ് നേതൃത്വം തന്നെ തീരുമാനിച്ചിരുന്നതാണ്. ഇടുക്കി സീറ്റ് ലഭിക്കുന്നത് നല്ല കാര്യമാണ്. അത് കേരളാ കോൺഗ്രസിന് ലഭിക്കുന്നത് യുഡിഎഫിന് നല്ലതാണ്. റോഷി അഗസ്റ്റിൻ അങ്ങനെ പ്രതികരിച്ചിട്ടുണ്ടെങ്കിൽ അത് സ്വാഗതാർഹമാണ്. പക്ഷെ ഞങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത് യുഡിഎഫിന്റെ കോട്ടയം ഉൾപ്പെടെയുള്ള എല്ലാസീറ്റുകളും ജയിക്കണം എന്നതാണ്. അത് ജയിക്കാൻ കഴിയണമെങ്കിൽ അസ്വാരസ്യങ്ങളും അപസ്വരങ്ങളും പരിഹരിക്കപ്പെടണം. അതിന് തൃപ്തികരമായ അന്തരീക്ഷത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. യുഡിഎഫിന്റെ വിജയം എന്ന ഒറ്റ അജണ്ടയിലാണ് നിൽക്കുന്നത് മറ്റ് ഗ്രൂപ്പ് വ്യത്യാസങ്ങൾക്ക് ഇപ്പോൾ സ്ഥാനമില്ല. കോട്ടയത്തെ സ്ഥാനാർഥി മാറണം എന്ന് ഞങ്ങൾ ആരും ഉന്നയിച്ചിട്ടില്ല. Content Highlights:UDF Victory is our Main Agenda say Mons Joseph MLA
from mathrubhumi.latestnews.rssfeed https://ift.tt/2Fbp0Ae
via
IFTTT
No comments:
Post a Comment