കോഴിക്കോട്: നിര്‍ണായക സമയത്തെ ഗ്രൂപ്പ് വിലപേശലുകള്‍ നേതാക്കള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് വി.എം സുധീരന്‍. കോഴിക്കോട്ടെ ഐ ഗ്രൂപ്പ് രഹസ്യ യോഗത്തിനെതിരെയും സുധീരന്‍ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഐ ഗ്രൂപ്പ് രഹസ്യ യോഗം നടത്താന്‍ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് നേതാകള്‍ നടത്തരുത്. ഗ്രൂപ്പ് നേതാക്കള്‍ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം ചോര്‍ത്തുന്നുവെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തി.
വയനാട് സീറ്റ് എ ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതിഷേധവുമായാണ് കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് രഹസ്യ യോഗം ചേര്‍ന്നത്. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഐ ഗ്രൂപ്പിന് നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് കോഴിക്കോട് ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗത്തിലുണ്ടായ തീരുമാനം.
കാലങ്ങളായി കൈയിലിരുന്ന വയനാട് എ ഗ്രൂപ്പ് കൊണ്ടുപോയതില്‍ ഐ ഗ്രൂപ്പിലെ രണ്ടാംനിര നേതാക്കളില്‍ അമര്‍ഷം പുകയുകയാണ്. സ്ഥാനാര്‍ത്ഥിയായ ടി സിദ്ദിഖിനോടുള്ള എതിര്‍പ്പും കോഴിക്കോട്ടെ ഐ ഗ്രൂപ്പില്‍ ശക്തമാണ്. നേതൃത്വത്തെ അതൃപ്തി അറിയിക്കുന്നതിന്റെ ഭാഗമായാണ് ഐ ഗ്രൂപ്പ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍ സുബ്രഹ്മ്യണ്യന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
from mangalam.com https://ift.tt/2Hz29Rp
via IFTTT
No comments:
Post a Comment