തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള കൂടുമാറ്റത്തെ ട്രോളിക്കൊണ്ട് വൈദ്യുതി മന്ത്രി എം.എം.മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം :...കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്നായിരുന്നു മണിയുടെപോസ്റ്റ്. കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് സേവ് ഇലക്ട്രിസ്റ്റി എന്ന ഹാഷ്ടാഗോടെയുള്ള മണിയുടെ ട്രോൾ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിന് മറുപടിയുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം എംഎൽഎയും രംഗത്തെത്തി. അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്. പിന്നീട് റീ കണക്ഷൻ എടുക്കാൻ സിഡി അടയ്ക്കാൻ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ല. അതുകൊണ്ട് അന്തം കമ്മികൾ ചെല്ല്, ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോൺഗ്രസ് ഈ നാട്ടിൽത്തന്നെ കാണുമെന്നുമായിരുന്നു ബൽറാമിന്റെ ഫെയ്സ്ബുക്കിലൂടെ തന്നെയുള്ള മറുപടി. Content Highlights:congress leaders join bjp-electricity minister mm manis troll post-vt balram reply
from mathrubhumi.latestnews.rssfeed https://ift.tt/2O6zgwv
via
IFTTT
No comments:
Post a Comment