സഭയില്‍ നിന്ന് പുറത്ത് പോകണം; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

സഭയില്‍ നിന്ന് പുറത്ത് പോകണം; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും നോട്ടീസ്

കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് എഫ്.സി.സി. സന്യാസിനി സമൂഹത്തിന്റെ മുന്നറിയിപ്പ് വീണ്ടും. സന്യാസസഭയിൽ നിന്ന് സ്വയംപുറത്ത് പോകണംഅല്ലെങ്കിൽ പുറത്താക്കുമെന്നും അറിയിച്ച് കൊണ്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഇത് മൂന്നാം തവണയാണ് എഫ്.സി.സി. സന്യാസിനി സമൂഹം സിസ്റ്റർ ലൂസിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത്. രണ്ട് തവണയും സിസ്റ്റർ ലൂസി കാരണം കാണിക്കലിന് മറുപടി നൽകിയിരുന്നു. സഭയിൽ നിന്ന് പുറത്ത് പോകണം. അതിന് വേണ്ട സൗകര്യങ്ങൾ ചെയ്ത് തരും. പുറത്ത് പോകുന്നില്ലെങ്കിൽ അതിനുള്ള കാരണം കാണിക്കാനാണ് ഇപ്പോൾ നൽകിയ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ചാനൽ ചർച്ചകളിൽ പങ്കെടുത്തത് ചട്ടങ്ങൾ ലംഘിച്ചാണ്. കാറു വാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്ര്യവ്രതത്തിന് വിരുദ്ധമാണെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ സന്ന്യാസത്തിൽ നിന്ന് പുറത്ത് പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിൽ തുടരുമെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. Content Highlights:fcc council given notice to sister lucy kalappurakkal


from mathrubhumi.latestnews.rssfeed https://ift.tt/2HEJHWG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages