പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില തീർത്തും മോശമായതോടെ സർക്കാർ നിലംപതിക്കാതെ രക്ഷിച്ചെടുക്കാൻ ചരടുവലികളുമായി ബിജെപി. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗംബർ കാമത്തിനെ പാർട്ടിയിൽ ചേർത്ത് മുഖ്യമന്ത്രിയായി അവരോധിക്കാനാണ് നീക്കം. പരീക്കറിന് പകരക്കാരനെ കണ്ടെത്താൻ പാർട്ടി നിർബന്ധിതനായതോടെയാണ് പുതിയ നീക്കങ്ങൾ. കാമത്ത് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹം ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെ ഗോവയിലെ രാഷ്ട്രീയ സ്ഥിതി ബിജെപി നേതാക്കൾ ചർച്ചചെയ്തു. പരീക്കറുടെ പിൻഗാമി ആരായിരിക്കണം എന്ന ചർച്ചയും യോഗത്തിലുണ്ടായി. സർക്കാരിനെ പിന്തുണക്കുന്ന ഗോവ ഫോർവേർഡ് പാർട്ടി നേതാവ് വിജയ് സർദേശായിയുടെ പിന്തുണയാണ് കാമത്തിന് കാര്യങ്ങൾ അനുകൂലമാക്കിയത്. ശനിയാഴ്ച സർക്കാരുണ്ടാക്കാൻ ഗവർണറെ കണ്ട് കോൺഗ്രസ് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപി രാഷ്ട്രീയ നീക്കങ്ങൾ വേഗത്തിലാക്കിയത്. ബിജെപി നേതൃനിരയിലെ രണ്ടാമനായിരുന്ന കാമത്ത് 2005 ലാണ് ബിജെപി വിട്ട് കോൺഗ്രസിലെത്തിയത്. 2007-12 കാലത്ത് അദ്ദേഹം കോൺഗ്രസ് സർക്കാരിൽ മുഖ്യമന്ത്രിയുമായി. ബിസിനസ് ആവശ്യത്തിനാണ് ഡൽഹിക്ക് പോകുന്നതെന്നും താൻ ഇപ്പോഴും കോൺഗ്രസിൽ തന്നെയാണെന്നും കാമത്ത് പനാജിയിൽ പ്രതികരിച്ചു. കാമത്തിന്റെ പേര് വച്ച് ഊഹാപാഹങ്ങൾ പടച്ചുവിടുകയാണെന്നും കാമത്ത് കോൺഗ്രസിൽ തന്നെ തുടരുമെന്നും പിസിസി പ്രസിഡന്റ് ഗിരീഷ് ചോഡങ്കർ പ്രതികരിച്ചു. നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിശ്വജിത്ത് റാണയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ആലോചന ബിജെപിക്കുള്ളിൽ നടന്നിരുന്നു. എന്നാൽ സർക്കാരിനെ പിന്തുണക്കുന്ന മഹാരാഷ്ട്ര വാദി ഗോമന്തക് പാർട്ടി അടക്കമുള്ള പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനാക്കാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. Content Highlights: Digambar Kamat may join BJP, manohar parikkar
from mathrubhumi.latestnews.rssfeed https://ift.tt/2W4QM6V
via
IFTTT
No comments:
Post a Comment