ന്യൂഡൽഹി: താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങൾ തള്ളി കോൺഗ്രസ് നേതാവ് കെ.വി തോമസ്. തന്റെ പാർട്ടി കോൺഗ്രസ് തന്നെയാണ്. കോൺഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ലോക്സഭാ സീറ്റ് നൽകാത്തതിനെത്തുടർന്ന് കെ.വി തോമസ് പാർട്ടിയുമായി ഉടക്കിയെന്നും ബി.ജെപിയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ബി.ജെ.പി അദ്ദേഹത്തെ പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് കെ.വി തോമസ് വിശദീകരണവുമായി രംഗത്തെത്തിയത്. പാർട്ടിയിൽ എല്ലായ്പ്പോഴും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്ന ആളാണ് താൻ. എന്നാൽ ഇത്തവണ പ്രത്യേക സാഹചര്യത്തിൽ ചില കാര്യങ്ങൾ പുറത്ത് പറയേണ്ടി വന്നു. അതാണ് ചർച്ചയായത്. കെ.വി തോമസ് പറഞ്ഞു. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്.പദവികളല്ല പ്രശ്നം. വിഷമിപ്പിച്ചത് പാർട്ടിയുടെ സമീപനമാണ്. ആര് സ്ഥാനാർഥിയായാലും എറണാകുളത്ത് ജയിക്കും. എറണാകുളം പാർട്ടിയുടെ കോട്ടയാണ്. പാർട്ടി ഏത് പദവി ഏൽപ്പിച്ചാലും സ്വീകരിക്കും. പറഞ്ഞു തീർത്തപ്പോൾ പ്രതിഷേധങ്ങൾ അവസാനിച്ചു. ഞാൻ അടിസ്ഥാന പരമായി കോൺഗ്രസുകാരനാണ്. മറ്റ് പാർട്ടികളിലെ നേതാക്കളുമായി ബന്ധമുണ്ട്.അത് രാഷ്ട്രീയ ജീവിതത്തിൽ നിന്ന് ലഭിക്കുന്നതാണ്.ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് തന്നോട് വലിയ കരുതൽ കാട്ടിയിട്ടുണ്ടെന്നും ഹൈബി ഈഡനായി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ.വി തോമസ് വ്യക്തമാക്കി. content highlights:k.v thomas, eranakulam, bjp, congress,loksabha election
from mathrubhumi.latestnews.rssfeed https://ift.tt/2uchq1T
via
IFTTT
No comments:
Post a Comment