അടൂര്‍ പ്രകാശിനെ ആലപ്പുഴയിലേക്ക് വിളിച്ചത് ചതി, തോറ്റു പോകുമെന്ന് ഉറപ്പെന്ന് വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

അടൂര്‍ പ്രകാശിനെ ആലപ്പുഴയിലേക്ക് വിളിച്ചത് ചതി, തോറ്റു പോകുമെന്ന് ഉറപ്പെന്ന് വെള്ളാപ്പള്ളി

ചേര്‍ത്തല: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനെ ആലപ്പുഴയില്‍ മത്സരിക്കാന്‍ വിളിച്ചത് ചതിയാണെന്ന പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അടൂര്‍ പ്രകാശിനോട് ആലപ്പുഴയില്‍ മത്സരിക്കാന്‍ വരേണ്ടെന്ന് പറഞ്ഞതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗ്രൂപ്പിന്റെ പേരിലാണ് അടൂര്‍ പ്രകാശിനെ കോണ്‍ഗ്രസ് ആലപ്പുഴയിലേക്ക് വിളിച്ചത്. അത് ചതിയായിരുന്നു. തോറ്റു പോകുമെന്ന് ഉറപ്പാണെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.

ആദ്യ ഘട്ടത്തില്‍ അടൂര്‍ പ്രകാശിനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കാനായിരുന്നു നീക്കമെങ്കിലും വയനാട് സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ആലപ്പുഴയും ആറ്റിങ്ങലും തീരുമാനമാകാതെ വരികയായിരുന്നു. വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാനും ടി. സിദ്ധിഖിനേയും മത്സരിപ്പിക്കണമെന്ന ഗ്രൂപ്പ് തര്‍ക്കമാണ് നാലിടങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നത്. ഇതോടെ ആറ്റിങ്ങലില്‍ നിന്ന് അടൂര്‍ പ്രകാശിനെ ആലപ്പുഴയില്‍ മത്സരിപ്പിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇതിനു പിന്നാലെയാണ് അതിരൂക്ഷമായി വെള്ളാപ്പള്ളി പ്രതികരിച്ചത്.

ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് തോറ്റുപോയാല്‍ ഈഴവ സമുദായത്തിന് നാണക്കേടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസില്‍ ഈഴവ നേതാക്കള്‍ ഇല്ലാതാകുകയാണ്. അടൂര്‍ പ്രകാശും, കെ. സുധാകരനും മാത്രമാണ് ഇപ്പോഴുള്ളര്. എഎ ഷുക്കൂര്‍, കെ.സി. വേണുഗോപാല്‍, വിഎം സുധീരന്‍ തുടങ്ങിയവര്‍ വര്‍ഷങ്ങളായി വേട്ടയാടുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ചേര്‍ത്തല എസ്എന്‍ഡിപി യൂണിയന്‍ ക്ഷേത്ര സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദേഹം.



from mangalam.com https://ift.tt/2Co2YIS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages