കൊല്ലം പോരുവഴി മലനട ക്ഷേത്രത്തില്‍ വഴിപാടായി ഇത്തവണ ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക് മദ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

കൊല്ലം പോരുവഴി മലനട ക്ഷേത്രത്തില്‍ വഴിപാടായി ഇത്തവണ ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക് മദ്യം

കൊല്ലം: കൊല്ലം പോരുവഴി മലനട ക്ഷേത്രത്തിൽ ഇത്തവണ വഴിപാടായി ലഭിച്ചത് 101 കുപ്പി ഓൾഡ് മങ്ക് മദ്യം. ക്ഷേത്രത്തിൽ മാർച്ച് 22 നാണ് ഉത്സവം. ഇതിന് മുന്നോടിയായി ഉത്സവത്തിന്റെ കൊടിയേറ്റ് നടന്ന 15 ാം തീയതിയാണ് ഒരു ഭക്തൻ 101 കുപ്പി മദ്യം വഴിപാടായി എത്തിച്ചത്. ഈ ക്ഷേത്രത്തിൽ വഴിപാടായി കള്ളാണ് ഭക്തർ നൽകാറുള്ളത്. നാട്ടുകാരനായ ഒരു പ്രവാസി മലയാളിയാണ് മദ്യം വഴിപാടായി സമർപ്പിച്ചത്. ദുര്യോധന ക്ഷേത്രമാണ് മലനട ക്ഷേത്രം. ദുര്യോധനൻ മുതൽ ദുശ്ശള വരെ 101 പേർക്കും മലനട ഗ്രാമത്തിൽ പലയിടത്തായി ക്ഷേത്രമുണ്ട്. ഈ 101 പേർക്ക് വേണ്ടിയാണ് 101 കുപ്പി ഓൾഡ് മങ്ക് റം വഴിപാടായി എത്തിച്ചത്. ദുര്യോധനന് മലനടയിലെത്തിയപ്പോൾ ദാഹം തോന്നുകയും ഇവിടുത്ത ഒരു വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോൾ വീട്ടുകാരി കള്ള് നൽകിയെന്നാണ് ഐതിഹ്യം. ഈ സ്മരണയിലാണ് ഇത്തവണ ഓൾഡ് മങ്ക് റം നൽകിയത്.കിരൺ ദീപ് എന്നയാൾ വഴിപാടായി ലഭിച്ച മദ്യത്തെക്കുറിച്ച് വിവരിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെ ഇത് വൈറലായി Content highlights: kollam poruvazhi malanada temple


from mathrubhumi.latestnews.rssfeed https://ift.tt/2F9vIW6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages